
സുരേഷ് ഗോപി എന്ന നടനെ മലയാളി ഇന്നും തിരിച്ചറിഞ്ഞിട്ടില്ല ! സുരേഷ് ഗോപി ചിത്രങ്ങൾക്ക് വേണ്ടി നിർമ്മാതാക്കൾ മത്സരിച്ചു നിന്ന സമയം ഉണ്ടായിരുന്നു ! കുറിപ്പ് ശ്രദ്ധ നേടുന്നു !
സുരേഷ് ഗോപി എന്ന നടനെ നമ്മൾ ഒരുപാട് ആരാധിക്കുന്നു, സ്നേഹിക്കുന്നു. ഒരു നടൻ എന്നതിലുപരി നാടിന് വേണ്ടിയും സാധുവായ നിരാലംബരായ ആളുകൾക്ക് വേണ്ടിയും അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ ആരെയും അതിശയിപ്പിക്കും. ഇപ്പോഴിതാ ഇതിനുമുമ്പ് നിർമാതാവ് കൂടിയായ ഖാദർ ഹാസൻ പങ്കുവെച്ച സുരേഷ് ഗോപിയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മൊഴിമാറ്റം ചെയ്ത തെലുങ്ക് സിനിമകൾ ഇപ്പോൾ കേരളത്തിൽ വിജയം നേടുന്നത് പോലെ ഒരു സമയത്ത് നമ്മുടെ സുരേഷ് ഏട്ടന്റെ സിനിമകളും അവിടെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കേരളത്തിൽ അല്ലു അർജുൻ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപി.
നമ്മൾ ഇന്ന് ഈ കാണുന്ന പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്. 1994 വിഷുക്കാലത്ത് റിലീസ് ചെയ്ത കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ഇത് കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ തെ ലുങ്കു ഡ,ബ്ബ് വേർഷൻ വമ്പൻ വിജയം നേടി. ശേഷം ‘ കമ്മീഷണർ’ എന്ന ചിത്രത്തിന് മുന്നേ കേരളത്തിൽ റിലീസ് ചെയ്ത ‘ഏകലവ്യൻ’ ‘സിബിഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു. കേരളത്തിൽ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെയും അവിടെ കിട്ടി. കന്നഡ, തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഏറ്റവും മികച്ചതായിരുന്നു. അന്ന് കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി സുരേഷ് ഗോപി.

അതുമാത്രമല്ല അവിടുത്തെ സിനിമ വിതരണക്കാർ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക് വേണ്ടി കടുത്ത മ,ത്സരം വരെ തുടങ്ങി. തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക്, തമിഴ് റൈറ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം, ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ‘ ഹൈവേ’ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ. ഹൈവേക്ക് കിട്ടിയ സ്വീകാര്യത്തോടെ സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അന്ന് അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു.
അങ്ങനെ 90 കളിൽ സൗ,ത്ത് മാർക്കറ്റ് വാ,ല്യൂ ഉള്ള 5 നടന്മാരിൽ ഒരാളായി അദ്ദേഹം മാറുകായായിരുന്നു. (കമലഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു. എല്ലാത്തിനുമുപരി ഞാൻ അദ്ദേഹത്തെ വലിയൊരു മനുഷ്യ സ്നേഹി എന്ന് വിളിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഉള്ളിൽ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാവശ്യം ചോദിച്ചു വരുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കിൽ സഹായിച്ചിരിക്കും..
Leave a Reply