
എന്നെ അദ്ഭുതപ്പെടുത്തിയ ആളാണ്, ആ കഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് ബാക്കിയെല്ലാം ! തന്റെ ഇഷ്ട താരത്തെ കുറിച്ച് അനു സിത്താര പറയുന്നു !
മലയാള സിനിമയിൽ വളരെ കുറഞ്ഞ നാളുകൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച ആളാണ് നടി അനു സിത്താര. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ സ്ഥാനം നേടിയെടുത്ത അനു സിത്താര കാവ്യാ മാധവന് ശേഷം മലയാളി കണ്ടെത്തിയ ശാലീന സുന്ദരിയാണ് എന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. അതിനെ കുറിച്ച് അനു സിത്താര തന്നെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. താൻ കാവ്യാ ചേച്ചിയുടെ വലിയൊരു ആരാധിക ആണെന്നും അവരുടെ മുഖച്ഛായ ഉണ്ടെന്ന് ആരെങ്കിലും പറയുമ്പോൾ അത് തന്നെ സന്തോഷോപ്പിക്കാറുണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിയും അതുപോലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ആളെ കുറിച്ച് അനു സിത്താര പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് നടി നിമിഷ എന്നും അനു പറയുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍. കുറച്ചുനാള്‍ ഒരാളെ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ അയാൾ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. എന്നാൽ പരിചയപ്പെട്ട അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി. ഇതുകണ്ട സംവിധായകന് മധുപാല്‍ സര് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു.

‘ഞങ്ങള്‍ രണ്ടും പേരും വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്നവരാണ്. നിമിഷ മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ്. പക്ഷെ ഞാന്‍ വയനാട്ടില്‍ എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു വന്ന ആളാണ്. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാന്‍, ‘നിമിഷ എന്നെ അദ്ഭുതപ്പെടുത്തുന്നത് അവളുടെ സിനിമകള്‍ കൊണ്ടാണ്. തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ ക ഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍. നിമിഷ വന്നു കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്’
Leave a Reply