‘ഞങ്ങളുടെ ജീവിതത്തിലെ ആ സന്തോഷ ദിവസം വന്നെത്തി’ !! താര ദമ്പതികൾക്ക് ആശംസകളുമായി ആരാധകർ !
മലയാള സിനിമയിൽ ഇന്ന് യുവ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടി അനു സിത്താര. ഓരോ വാർത്തകളും വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചാണ് അനു സിത്താര മലയാള സിനിമ മേഖലയിലേക്ക് എത്തിയത്, പാട്ടാസ് ബോംബ് എന്ന തമിഴ് ചിത്രമാണ് ആദ്യമായി താരം അഭിനയിച്ചിരുന്നത് അതും ബാലതാരമായി..
ബാല താരമായി എത്തിയ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷത്തിലൂടെയാണ്. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ഫോട്ടോ ഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്,
അനു സിത്താരയുടേത് പ്രണയ വിവാഹമായിരുന്നു, നീണ്ട നാളത്തെ പ്രണയത്തിനു ശേഷം താരം വീട്ടുകാരുടെ സമ്മതം ഇല്ലാതെ രെജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എപ്പോഴും താരം കൂടുതൽ സംസാരിക്കാറുണ്ട്, തന്റെ വിഷ്ണു ഏട്ടനാണ് തന്റെ ലോകം ഞങ്ങൾ എല്ലാവരെയും പോലെ വഴക്ക് കൂടാറുണ്ട് അതിന് അങ്ങനെ പ്രേത്യേകിച്ച് കാരണം ഒന്നും വേണ്ട എന്നും താരം പറയുന്നു….
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കുറിച്ച് സോഷ്യൽ മീഡിയയി കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. തന്റെ വിവാഹ വാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. ഇവർ 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായിരുന്നത്. അനുസിത്താര തന്റെ വിവാഹ ആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ ഫോട്ടോയാണ് പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് അനു സിത്താര എഴുതിയിരിക്കുന്നത്.
നിരവധിപേരാണ് ഇവർക്ക് ആശസകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെയാണ് ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്, ക്ലാസ്സിക്കൽ ഡാൻസറായ അനു തന്റെ നൃത്ത വിഡിയോകൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അനു സിത്താരയുടെ അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും എന്നിട്ട് അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട് എന്നും താരം പറയുന്നു… മത സൗഹാർദ്ദം എന്നൊക്കെ എല്ലാവരും പറയുന്നണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞ ആളാണ് താനെന്നാണ് താരം പറയുന്നത്…
Leave a Reply