വിവാഹ ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത എത്തി !! അനു സിത്താര !!
മലയാളികൾ എന്നും ഒരുപാട് ഇഷ്ടപെടുന്ന നായികമാരിൽ ഒരാളാണ് അനു സിത്താര, താരത്തിന്റെ ഓരോ വാർത്തകളും സോഷ്യൽ മീഡിയിൽ വൈറലാണ്, ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചാണ് അനു സിത്താര മലയാള സിനിമ മേഖലയിലേക്ക് എത്തിയത്, പാട്ടാസ് ബോംബ് എന്ന തമിഴ് ചിത്രമാണ് ആദ്യമായി താരം അഭിനയിച്ചിരുന്നത് അതും ബാലതാരമായി..
ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷമാണ് അനുവിനെ പ്രശസ്തിയിൽ എത്തിച്ചത്.. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ഫോട്ടോ ഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്,
പ്രണയ വിവാഹമായിരുന്നു ഇവരുടേത് നീണ്ട നാളത്തെ പ്രണയത്തിനു ശേഷം താരം വീട്ടുകാരുടെ സമ്മതം ഇല്ലാതെ രെജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എപ്പോഴും താരം കൂടുതൽ സംസാരിക്കാറുണ്ട്, തന്റെ വിഷ്ണു ഏട്ടനാണ് തന്റെ ലോകം ഞങ്ങൾ എല്ലാവരെയും പോലെ വഴക്ക് കൂടാറുണ്ട് അതിന് അങ്ങനെ പ്രേത്യേകിച്ച് കാരണം ഒന്നും വേണ്ട എന്നും താരം പറയുന്നു….
ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകായണ് താരം, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം, ഞങ്ങളുടെ ഏറെ കാലത്തെ സ്വപ്നം സ്വന്തമായൊരു വീട് അതും വനയനാട്ടിൽ, തന്റെ ഭർത്താവുമൊത്ത് അങ്ങോട്ട് താമസം മാറി കഴിഞ്ഞു, അനു സിത്താരക്ക് സ്വന്തമായൊരു യുട്യൂബ് ചാനൽ ഉണ്ട് അതിൽ കൂടി തന്റെ വീടും പുതിയ വീടിന്റെ വിശേഷങ്ങൾ താരം ഏവരെയും അറിയിക്കാറുണ്ട്…. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിക്കുന്നത്..
അനു സിത്താരയുടെ അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും എന്നിട്ട് അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട് എന്നും താരം പറയുന്നു… മത സൗഹാർദ്ദം എന്നൊക്കെ എല്ലാവരും പറയുന്നണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞ ആളാണ് താനെന്നാണ് താരം പറയുന്നത്…
നടി കാവ്യ മാധവനുമായുള്ള സാമ്യത്തെ കുറിച്ച് പലരും താരത്തിനോട് ചോദിച്ചിരുന്നു, അതിന് അനുവിന്റെ മറുപടി ഇങ്ങനെ.. ചിലരൊക്കെ തന്നോട് ആ സാമ്യത്തെ കുറിച്ച് പറയാറുണ്ടെന്നും അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല അത് മാത്രവുമല്ല തനിക്ക് കാവ്യ ചേച്ചിയെ വലിയ ഇഷ്ടമാണ്, ചേച്ചിയുടെ സൗന്ദര്യം അത് വാക്കുകൾ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാൻ പ്രയാസമാണ്, അവരുടെ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും വളരെ ഭംഗിയാണ് എന്നും അനു സിത്താര പറയുന്നു…
Leave a Reply