‘വിവാഹ ജീവിതത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്’ ! കാവ്യയെ കുറിച്ചുള്ള സാമ്യത്തെ കുറിച്ചും നടി അനു സിത്താര തുറന്ന് പറയുന്നു !!

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്ന് നായിക നിരയിലേക്ക് എത്തിയ ആളാണ് നടി അനു സിത്താര.  തമിഴ് ചിത്രമായ പാട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി എത്തിയ അനു പിന്നീട് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചത് അനു ആയിരുന്നു..ആ ചിത്രത്തിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു..

അതിനു ശേഷം തമിഴിൽ ഒരു ചിത്രം കൂടി ചെയ്തിരുന്നു,’വെരി തിമിര്’ പിന്നീട് പൃഥ്വിരാജ് ചിത്രം അനാർക്കലിയിൽ അഭിനയിച്ചിരുന്നു, അതിനു ശേഷം ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷമാണ് അനുവിനെ പ്രശസ്തിയിൽ എത്തിച്ചത്.. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്…

2015 ൽ പ്രണയിച്ച ആളെ താരം വിവാഹം ചെയ്യുകയും ചെയ്തു, വിഷ്ണു പ്രസാദ്, നീണ്ട നാളത്തെ പ്രണയത്തിനു ശേഷം താരം വീട്ടുകാരുടെ സമ്മതം ഇല്ലാതെ രെജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എപ്പോഴും വാചാലയാണ് അനു, ഇപ്പോൾ എംജി ശ്രീകുമാറിന്റെ പരിപാടിയായ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയ അനുവിന്റെ ചില തുറന്ന് പറച്ചിൽ വീണ്ടും സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകായണ്‌….

നടി കാവ്യ മാധവനുമായുള്ള സാമ്യത്തെ കുറിച്ച് എംജി ചോദിച്ചിരുന്നു, ചിലരൊക്കെ തന്നോട് ആ സാമ്യത്തെ കുറിച്ച് പലരും പറയാറുണ്ടെന്നും അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല അത് മാത്രവുമല്ല തനിക്ക് കാവ്യ ചേച്ചിയെ വലിയ ഇഷ്ടമാണ്, ചേച്ചിയുടെ സൗന്ദര്യം അത് വാക്കുകൾ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാൻ പ്രയാസമാണ്, അവരുടെ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും വളരെ ഭംഗിയാണ് എന്നും അനു പറയുന്നു…

കാവ്യയെപ്പോലെ ഉണ്ടെന്ന് പറയുമ്പോൾ ഞാൻ പോയി കണ്ണാടിയിൽ നോക്കും, പക്ഷെ എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല, അത് പ്രേക്ഷകർക്ക് തന്നോടുള്ള ഇഷ്ടം കൊണ്ട് അങ്ങനെ തോന്നുന്നതാവും എന്നും താരം പറയുന്നു.. എന്റെ സോഷ്യൽ മീഡിയിൽ ഞാൻ പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങളും യെടുക്കുന്നത് ഭർത്താവ് വിഷ്ണുയേട്ടനാണ്, അത് അദ്ദേത്തിന്റെ പ്രൊഫെഷനാണ് ആ ചിത്രങ്ങളുടെ ഭംഗി കൊണ്ടാവും എല്ലാവർക്കും അങ്ങനെ തോനുന്നത് എന്നും താരം പി[പറയുന്നു….

തന്റെ വിഷ്ണു ഏട്ടനാണ് തന്റെ ലോകം, അദ്ദേഹത്തിന് ഫോട്ടോ എടുക്കാൻ ഇഷ്ടമാണ് എന്നാൽ വിഷ്ണുയേട്ടന്റെ ഒരു ഫോട്ടോ പോലും എടുക്കാൻ നിന്ന് തരാറില്ല, കാരണം മടിയാണെന്നാണ് പറയുന്നത്, കല്യാണ ഫോട്ടോക്ക് പോലും നേരെ നിൽക്കാത്ത ആളാണ് അദ്ദേഹമെന്നും അനു പറയുന്നു, ഞങ്ങൾ എല്ലാവരെയും പോലെ വഴക്ക് കൂടാറുണ്ട് അതിന് അങ്ങനെ പ്രേത്യേകിച്ച് കാരണം ഒന്നും വേണ്ട എന്നും താരം പറയുന്നു…. അനുവിന്റെ അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും എന്നിട്ട് അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട് എന്നും താരം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *