
സുരേഷ് ഗോപിയെ വിളിച്ചു ! പക്ഷെ വന്നില്ല ! വലിയ തിരക്കുള്ള ആളല്ലേ ! ബിസി ആണെന്ന് പറഞ്ഞു ! ഭീമൻ രഘു പറയുന്നു !
ഭീമൻ രഘു എന്നും മലയാളികളിടെ ഇഷ്ട നടനാണ്, വില്ലൻ കഥാപാത്രങ്ങളിൽ കൂടി സിനിമ രംഗത്ത് ശ്രദ്ധ നേടിയ അദ്ദേഹം ഇന്നൊരു സംവിധായകൻ കൂടിയാണ്. രഘു ദാമോദരൻ എന്ന ചങ്ങാനാശ്ശേരിക്കാരൻ കലാകാരൻ 400 ൽ കൂടുതൽ മലയാള ചിത്രങ്ങൾ ചെയ്തിരുന്നു, ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം, യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു.
കൂടാതെ അദ്ദേഹം കഴിഞ്ഞ ഇലക്ഷനിൽ പത്തനാപുരത്ത് എം എൽ എ സ്ഥാനത്തേക്ക്, ബിജെപി സ്ഥാനാർഥിയായായി മത്സരിച്ചിരുന്നു. ഇപ്പോഴിതാ അതിനെനക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ. പത്തനാപുരത്ത് എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്.
ഒരു കാരണവശാലും ഞാൻ ജയിക്കില്ലെന്ന് എനിക്ക് ആദ്യമേ ഉറപ്പായിരുന്നു. ഈ ബി.ജെ.പിയിലുള്ള ആള്‍ക്കാര്‍ തന്നെ ഗണേഷ് കുമാറുമായി വര്‍ഷങ്ങളായി ബന്ധമുള്ളവരായിരുന്നു. അവിടെ ചെന്ന് അവരുമായി ഇടപെട്ടപ്പോള്‍ തന്നെ അത് എനിക്ക് മനസിലായി. ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി. അവരുടെ ഒരു നയം കണ്ടപ്പോള്‍ അതെനിക്ക് മനസിലായിരുന്നു.

ആ സമയത്ത് ഞാൻ എനിക്ക് വേണ്ടി പ്രചാരത്തിൽ ഇറങ്ങാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. . പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല,’ ഭീമന്‍ രഘു പറയുന്നു. പിന്നെ സുരേഷ് ഗോപി പറഞ്ഞു അയാൾ അമിതാഭ് ബച്ചനെ ട്രൈ ചെയ്യാന്‍ പോവാന്ന്… എന്നാൽ അമിതാഭ് ബച്ചന്‍ വന്നാല്‍ ഞാന്‍ ജയിക്കുമോ എന്നൊരു ചര്‍ച്ച വന്നു. വിളിച്ചു നോക്കാം വന്നാല്‍ ഞാന്‍ ജയിച്ചാലോ. വന്നാല്‍ അദ്ദേഹം മലയാളം പറയുമോ… അതിനെന്താ നമുക്ക് ഹിന്ദി അറിയാല്ലോ. അദ്ദേഹം പറയുന്ന വാക്കുകള്‍ വെച്ച് മനസിലാവുമല്ലോ. ഇനി ബച്ചന്‍ അല്ല ആര് വന്നാലും ഞാൻ വന്നാലും ജയിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
ഇനി ഞാൻ ബി.ജെ.പിയിലേക്ക് പോവില്ല, അവിടെ എനിക്ക് ആരെയും വിശ്വാസമില്ല, പക്ഷെ നരേന്ദ്ര മോദിയില്‍ ഞാൻ വിശ്വസിക്കുന്നുണ്ട്. ആ മനുഷ്യന്റെ ബയോഗ്രഫി മുഴുവന്‍ പഠിച്ച ആളാണ് ഞാന്‍. ചെറുപ്പത്തില്‍ ചായക്കടയില്‍ നിന്ന് വളര്‍ന്ന ഒരാള് ഇന്ന് ഈ നിലയിലെത്തിയതിനെ പറ്റിയൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുക്കണമെന്ന് ആഗ്രഹമുണ്ട്. അല്ലാതെ ആ പാർട്ടിയിൽ ആരെയും വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ ദിലീപ് തെറ്റുകാരൻ ആണെന്ന് തനിക്ക് വിശ്വാസമില്ലെന്നും കൂട്ടുകെട്ടുകൾ ചിലപ്പോൾ അയാളെ തെറ്റിലേക്ക് നയിച്ചതാകും എന്നും അദ്ദേഹം പറയുന്നു.
Leave a Reply