
‘വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി’ ! പുതിയ ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും മിമിക്രി കലാകാരന്മാർക്ക് വേണ്ടി രണ്ടു ലക്ഷം രൂപ ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി കേവലം ഒരു നടൻ എന്നതിലുപരി എത്രയോ മികച്ച പേർക്കാണ് സഹായമായി മാറുന്നത്, എന്നാൽ ആദ്യഹത്തെ ഇന്നും രാഷ്ടീയ പരമായി പലരും വിമർശിക്കാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രവർത്തി ഏവരുടെയും മനസ് നിറച്ചിരിക്കുകയാണ്. ഇന്നത്തെ ഈ കാലഘട്ടത്തിൽ നിന്നും സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം പറയുന്ന വാക്കുകൾക്ക് നൽകുന്ന വിലയാണ്. പറഞ്ഞ വാക്ക് പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്.
ഈ കഴിഞ്ഞ ഓണത്തിന് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച കോമഡി ഷോയിൽ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം എത്തിയതും, കൂടാതെ സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശകൾ പറഞ്ഞും, അനുകരിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചിലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ചിരുന്നു താൻ ഇനി ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകുമെന്ന്.
ആ പറഞ്ഞാൽ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ടാം വരവിലെ ചിത്രം ആദ്യ സിനിമ കാവൽ എന്ന ചിത്രത്തിന്റെ പ്രതിഫലം കിട്ടിയപ്പോൾ അതിൽ നിന്നും രണ്ടു ലക്ഷം രൂപ ‘MAA’ എന്ന സംഘടനക്ക് അദ്ദേഹം കൈമാറിയിരുന്നു. അതിനു ശേശം വീണ്ടും അദ്ദേഹം ആ വാക്ക് പാലിച്ചിരുന്നു, തന്റെ അടുത്ത ചിത്രമായ ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും അദ്ദേഹം പറഞ്ഞത് പോലെ രണ്ട് ലക്ഷം കൈമാറിയിരുന്നു.

ഇപ്പോഴിതാ വീണ്ടും അദ്ദേഹം ആ വാക്ക് പാലിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.തന്റെ ഏറ്റവും പുതിയ മറ്റൊരു ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇത്തവണ ‘MAA’ ക്ക് വേണ്ടി സുരേഷ് ഗോപിയിൽ നിന്നും ചെക്ക് കൈപ്പറ്റിയത് നാദിർഷയാണ്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ഗോപി പങ്കുവച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രംഗത്തെത്തുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു. കൈയ്യടികൾ നേടുകയാണ് വീണ്ടും സുരേഷ് ഗോപി, സുരേഷ് ഏട്ടൻ മുത്താണ് എന്നാണ് കൂടുതൽ പേരും കമന്റ് ചെയുന്നത്.
Leave a Reply