
അതിന് ഒരാൾ മാത്രം വിചാരിച്ചാൽ പോരാ, രണ്ടുപേരും വിചാരിക്കണം ! രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം ! തന്റെ തീരുമാനം തുറന്ന് പറഞ്ഞ് മേതിൽ ദേവിക !
മുകേഷും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും നിരവധി തവണ വർത്തയായതാണ്. ആദ്യ വിവാഹം സരിതയുമായി അതിനു ശേഷം മേതിൽ ദേവിക, പക്ഷെ രണ്ടു ദാമ്പത്യ ജീവിതവും പരാജയത്തിലാണ് അവസാനിച്ചത്. എന്നാൽ മേതി ദേവികയും മുകേഷും തമ്മിലുള്ള വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് ഏവരും അരിഞ്ഞത്. 2013 പ്രശസ്ത നർത്തകിയായിരുന്ന മേതിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തിരുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പക്ഷെ മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്നെ വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക പറഞ്ഞിരുന്നു.
മുകേഷുമായി വേർപിരിഞ്ഞ ശേഷവും ദേവിക വേർപിരിയലിന്റെ കാരണം എവിടെയും പറഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോഴതാ അവർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മുകേഷുമായി പിരിയുകയാണെന്നത് ഉറച്ചതീരുമാനമാണെന്ന് മേതില്‍ ദേവിക അഭിമുഖത്തില്‍ വളരെ വ്യകതമായി പറയുന്നുണ്ട്. ‘ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമനപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്.
ഞങ്ങൾ വേർപിരിയാൻ പോകുന്നുഎന്ന വാർത്ത അറിഞ്ഞതുമുതൽ ഒരുപാട് മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. എല്ലാവർക്കും അറിയേണ്ടത് ഞാൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്നാണ് തിരുവനന്തപുരത്താണ് എന്ന് പറഞ്ഞാൽ ഉടൻ ചോദിക്കും അവിടെ എവിടെയാണ് എന്നാണ്. അപ്പോൾ ഞാന്‍ പറയും ഞാൻ ഞങ്ങളുടെ വീട്ടിലാണെന്ന്, അപ്പോള്‍ അടുത്ത ചോദ്യം വരും അപ്പോൾ അദ്ദേഹം എവിടെയെന്നാണ്, അദ്ദേഹം ഇടയ്ക്ക് വന്ന് പോകും, ഞാനും ഇടയ്ക്ക് വന്ന് പോകും. അപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ കാണാറുണ്ടോ എന്ന് ചോദിക്കും, ഇടയ്ക്കൊക്കെ കാണാറുണ്ട്. അതുകൊണ്ടൊന്നും ശരിയായില്ല. ഞങ്ങൾ ഒരുമിച്ച് പണിയിച്ച വീടാണത്. കലാപരമായ കാര്യങ്ങൾക്ക് വേണ്ടി പണികഴിപ്പിച്ച ഒരു വീടാണത്.

വ്യക്തിപരമായ കാര്യങ്ങളും വീടും തമ്മിൽ ബന്ധമില്ല. ഞാൻ അവിടെ വെച്ച് അദ്ദേഹത്തെ കാണാറുണ്ട്, ചില കാര്യങ്ങള്‍ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുന്ന അതേ ഐക്യം അതിന്ന് പുറത്തുവന്നാലും ഇരുവര്‍ക്കുമുണ്ടാകണമെന്നാണ്. അതിന് രണ്ടുപേരും വിചാരിക്കണം, ഒരാള്‍ മാത്രമല്ല, രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം.
പിന്നെ മറ്റുചിലർ പറയുന്നത് കേട്ടു ഞാൻ പ്രശസ്തയായത് മുകേഷ് കാരണമാണ് എന്ന്. അതിനർദ്ധം ഞാൻ അതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ല എന്നല്ല, ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, എന്റേതായ നിലയിൽ ഞാൻ വളരെ തിരക്കിലാണ്. എനിക്ക് ആദ്യം നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് 2007ലാണ്. 2002ല്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ജൂനിയര്‍ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണല്‍ അവാര്‍ഡ്. ഇതിനെല്ലാം ശേഷം 2013ലാണ് ഞാൻ മുകേഷിനെ കല്യാണം കഴിച്ചത് എന്നും ദേവിക പറയുന്നു.
Leave a Reply