
‘എന്റെ സായി അച്ഛനും പ്രസന്നാമ്മയും’ ! കുടുംബ ചിത്രം പങ്കുവെച്ച് വൈഷ്ണവി സായികുമാർ ! ഒപ്പം ആരാധകരുടെ ചോദ്യത്തിന് മറുപടിയും !
മലയാളികൾക്ക് എന്നും ഏറെ ഇഷ്ടപെടുന്ന നടനാണ് സായികുമാർ, അദ്ദേഹത്തിന്റെ ഏക മകളാണ് വൈഷ്ണവി സായികുമാർ. ആദ്യ വിവാഹത്തിലെ മകളാണ് വൈഷ്ണവി. 1986 ൽ ലാണ് സായികുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം 2007 ൽ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. ശേഷം ഏറെ വിവാദങ്ങൾക്ക് ശേഷം നടി ബിന്ദുപണിക്കരെ വിവാഹം കഴിച്ചു, ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയും ചേർന്ന് ഒരു കൊച്ചു കുടുംബമായി സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ സായികുമാർ.
കുടുംബ പാരമ്പര്യം നിലനിർത്തികൊണ്ട് വൈഷ്ണവി ഇപ്പോൾ സീരിയൽ രംഗത്ത് വളരെ സജീവമാണ്. സായ്കുമാറിന് ഇപ്പോൾ ആദ്യ ഭാര്യയും മകളുമായി യാതൊരു അടുപ്പവുമില്ല, പക്ഷെ അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് അഭിമാനമാണ് എന്ന് വൈഷ്ണവി തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അച്ഛനോട് പറഞ്ഞിട്ടോ അനുവാദം ചോദിച്ചിട്ടോ അല്ല താൻ അഭിനയിക്കാൻ എത്തിയതെന്നും, കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കാനും പറയാനും താൻ താല്പര്യപെടുന്നില്ല എന്നാണ് വൈഷ്ണവി പറയുന്നത്.
അഭിനയ മേഖലയിൽ എത്തിയതോടെയാണ് വൈഷ്ണവി സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. ഇപ്പോഴിതാ വൈഷ്ണവി പങ്കുവെച്ച ഒരു ചിത്രവും അതിന് ആരാധകരുടെ ചോദ്യവും, അതിനുള്ള വൈഷ്ണവിയുടെ മറുപടിയുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് വൈഷ്ണവി ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോക്ക് നിരവധി കമന്റുകളും ലഭിച്ചിരുന്നു.

ആ കൂട്ടത്തിൽ ഒരു കമന്റ് ഇവർ വീണ്ടും ഒന്നിച്ചോ എന്നായിരുന്നു. അതിനു അപ്പോൾ തന്നെ മറുപടിയുമായി വൈഷ്ണവി എത്തി, എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെയാണ്’ എന്നായിരുന്നു താരപുത്രിയുടെ മറുപടി. വയസ്സ് കുറച്ച് പറഞ്ഞ് പ്രസന്ന തന്നെ പറ്റിച്ചു എന്നായിരുന്നു തന്റെ ആദ്യ ഭാര്യയെ കുറിച്ച് സായികുമാറിന്റെ ആരോപണം. ബിദ്ധു പണിക്കര്‍ തന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് പ്രസന്നയും രംഗത്ത് എത്തി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ ശേഷം വൈഷ്ണവി അമ്മയ്ക്കൊപ്പമായിരുന്നു.
വൈഷ്ണവിയുടെ വിവാഹം പോലും തന്നെ അറിയിച്ചിരുന്നില്ല എന്നും, ഒരച്ഛൻ എന്ന നിലയിലെ തന്നെ അവർ അവഗണിച്ചു എന്നും സായികുമാർ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. അതുപോലെ ഇപ്പോൾ താൻ ബിന്ദുവും ഒത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത് എന്നും സായികുമാർ തുറന്ന് പറഞ്ഞരുന്നു.
Leave a Reply