സായി ചേട്ടന്റെ അത്തരം കാര്യങ്ങളിൽ ഒന്നും ഞാൻ അഭിപ്രായം പറയാറില്ല ! തിരിച്ച് എന്നോടും അങ്ങനെയാണ് ! ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ച് ബിന്ദു പണിക്കർ !

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് സായ്‌കുമാറും ബിന്ദു പണിക്കരും. ഇരുവരും വിവാഹം കഴിച്ചത് ഏറെ കോലാഹലങ്ങൾക്ക് ഒടുവിലാണ്. മലയാള സിനിമയുടെ അതുല്യ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടൻ സായികുമാർ. നായകനായി തുടക്കം കുറിച്ചു, ശേഷം വില്ലനായും സഹ നടനായും, കോമഡി വേഷങ്ങൾ, അച്ഛൻ വേഷങ്ങൾ അങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിച്ച ആളുകൂടിയാണ് സായികുമാർ. 1986 ലാണ് സായികുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിച്ചത്. ശേഷം ഇവർക്ക് ഒരു മകൾ ജനിച്ചു, വൈഷ്ണവി. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം 2007 ൽ ആ ബന്ധം അവസാനിപ്പിച്ചിരുന്നു.

ഇപ്പോൾ സായ്‌കുമാറും ബിന്ദു പണിക്കരും ഒരുമിച്ച് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. ഇപ്പോഴതാ ഏറെ നാളുകൾക്ക് ശേഷം ബിന്ദു പണിക്കർ വളരെ ശക്തമായ ഒരു കഥാപാത്രമാണ് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ കുടുംബ ജീവിതത്തെ കുറിച്ചും സായ്‌കുമാറിനെ കുറിച്ചും ബിന്ദു പണിക്കർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പരസ്പരം ബഹുമാനം കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ് ഞങ്ങളുടേത്, ഞാൻ ഒരു സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ ആദ്യം പറയുന്നത് സായ് ചേട്ടനോട് തന്നെ ആണ്. പക്ഷെ എനിക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല. പക്ഷെ എന്റെ ഉള്ളിൽ ഉണ്ടാവും. പിന്നെ സായ് ചേട്ടനത് മനസ്സിലാക്കി എടുത്തോളും. കഥ കേൾക്കുന്നത് ഞാൻ തന്നെ ആണ്. ഞാൻ കേട്ട കഥ സായ് ചേട്ടനോട് പോയി പറയും’ ‘കരിയറിൽ എന്റെ കാര്യത്തിൽ സായ് ചേട്ടനും സായ് ചേട്ടന്റെ കാര്യത്തിൽ ഞാനും അഭിപ്രായം പറയാറില്ല. അത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. പക്ഷെ ചർച്ചകൾ നടത്തും. ലൊക്കേഷനിലെ കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കും.

അതുപോലെ അടുത്തിടെ ബിന്ദുവിനെ കുറിച്ച് സായ്‌കുമാറും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. നമ്മളുടെ കൂടെ ഉള്ള ആളെ വിശ്വസിക്കുക. എന്നാൽ അങ്ങനെ വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. നമ്മൾ ഈ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് വരുന്നത്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ പറയുന്നു. എന്നാൽ ഇപ്പോൾ ഞാൻ നൂറല്ല നൂറ്റിപ്പത്ത് ശതമാനം സന്തോഷവാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ ബിന്ദു ഉണ്ടാക്കുന്ന പല കറികളും എന്റെ അമ്മ ഉണ്ടാക്കുന്ന അതെ രുചി കിട്ടാറുണ്ടന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *