
ദിലീപ് വിഷയത്തിൽ എനിക്ക് അറിയാവുന്നതല്ലേ പറയാൻ പറ്റു, അടച്ചിട്ട മുറിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പുറത്തേക്ക് വന്നപ്പോൾ മാറ്റി മറിച്ചാണ് പറഞ്ഞത് ! ബിന്ദു പണിക്കർ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ബിന്ദു പണിക്കർ. മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള അഭിനേത്രിമാരിൽ ഒരാളാണ് എന്നതിൽ മലയാളികൾക്ക് സംശയം ഉണ്ടാകില്ല, സഹ നടിയായും, പേടിപ്പിക്കുന്ന വില്ലത്തി വേഷങ്ങളിൽ ആയാലും, നമ്മെ പൊട്ടിചിരിപ്പിക്കാൻ ആയാലും അസാധ്യ കഴിവുള്ള ബിന്ദു പണിക്കർ സഹ താരത്തിലേക്ക് ഒതുങ്ങി പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാർക്ക് ഒപ്പം എത്തിപെടാൻ പാകത്തിന് കെകുഴിവുള്ള അഭിനേത്രി കൂടിയാണ് ബിന്ദു പണിക്കർ.
കുടുംബ ജീവിതവുമായി ഒതുങ്ങി കൂടിയ ബിന്ദു ഏറെ നാളത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ചിത്രമായ റോഷാക്കിൽ മികച്ച കഥാപാത്രം ചെയ്തുകൊണ്ടാണ് തിരികെ എത്തുന്നത്. ചിത്രത്തിൽ ബിന്ദുവിന്റെ അഭിനയത്തിന് ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ബിന്ദുപണിക്കർ കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സായി കുമാര്‍ എങ്ങനെയാണ് ജീവിതത്തിലേക്ക് വരുന്നതെന്ന കുറിച്ചുള്ള ചോദ്യത്തിന് കാര്യമായ ഉത്തരം പറയാതെ മാറുകയാണ് ബിന്ദു ചെയ്തത്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാനിപ്പോള്‍ സായി ചേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് എന്നും അവർ പറഞ്ഞു.
എന്നാൽ തന്റെ പ്രൊഫെഷണൽ ലൈഫിൽ സായികുമാർ നൽകുന്ന പുന്തുണയെ കുറിച്ച് നൂറു നാവാണ് ബിന്ദുവിന്. എന്ത് കാര്യവും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരാളാണ് സായി ചേട്ടന്‍. ഒരു സുഹൃത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടി, അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്തിനെ കുറിച്ച് വേണമെങ്കിലും സായി ചേട്ടനോട് സംസാരിക്കാം. സുഖമോ, ദുഃഖമോ എന്തും പറയാനും അത് കേള്‍ക്കാന്‍ തയ്യാറാവുന്ന വ്യക്തിയുമാണ് സായി ചേട്ടന്‍.

അതുപോലെ സായി കുമാറിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, സിനിമയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് ബിന്ദു നേരിട്ടോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ.. ‘എന്നെ സംബന്ധിച്ച് അഭിനയിക്കാന്‍ വിളിക്കുന്ന സിനിമയിലേക്ക് പോവുക, തരുന്ന വേഷം അഭിനയിച്ചിട്ട് തിരിച്ച് വരിക എന്നത് മാത്രമേയുള്ളു. അല്ലാതെ അതിനുളളിൽ നടക്കുന്നത് എന്താണ്, മറ്റൊന്നും ഞാൻ തിരക്കാറില്ല, വീട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ സിനിമ ഇല്ല.. ആരെങ്കിലും ഇതുപോലെ വിൽക്കുംപോൾ പോകും അഭിനയിക്കും തിരിച്ചുവരും.. ഇതാണ് എന്റെ സിനിമ ജീവിതം.
അതുപോലെ ദിലീപ് വിഷയത്തിൽ എന്നെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്, ഒരുപക്ഷെ ദിലീപിന്റെ കൂടെ ഒരുപാട് പടങ്ങള്‍ കൂടെ ചെയ്തത് കൊണ്ടാവാം.. നമുക്ക് അറിയാവുന്നതല്ലേ പറയാന്‍ പറ്റൂ. അടച്ചിട്ട മുറിയില്‍ നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തേക്ക് വന്നപ്പോള്‍ മാറ്റി മറിച്ചാണ് പറഞ്ഞത്. നമ്മള്‍ പറഞ്ഞത് വേറെ, പുറത്ത് വന്നത് വേറെയാണ്. എന്തായാലും നല്ലത് സംഭവിക്കട്ടേ, ദിലീപ് എന്റെ കുഞ്ഞ് അനിയനെ പോലെയാണ് എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.
Leave a Reply