ബിന്ദു പണിക്കരാണ് തന്റെ ജീവിതം തകർത്തത് എന്ന് സായികുമാറിന്റെ ആദ്യ ഭാര്യ ! എതിർത്ത് താരങ്ങൾ ! സത്യത്തിൽ അന്ന് സംഭവിച്ചത് !
മലയാള സിനിമ രംഗത്ത് വളരെ സജീവമായ താരങ്ങളാണ് സായ്‌കുമാറും ബിന്ദു പണിക്കരും. വളരെ അപ്രതീക്ഷിതമായതും അനേകം ഗോസിപ്പുകൾക്കും ഒടുവിലാണ് താരങ്ങൾ ഇരുവരും വിവാഹം കഴിക്കുന്നത്. മുന്‍പ് ബിന്ദുവുമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച സാഹചര്യത്തെ കുറിച്ച് സായ്കുമാര്‍ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് മുന്‍പും സായ്കുമാറിനൊപ്പം ഒരുമിച്ചാണ് താമസമെന്ന തരത്തില്‍ അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതായും ബിന്ദു പണിക്കര്‍ പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ സമയത്തും പല കഥകള്‍ കേട്ടിരുന്നു. എന്നാൽ വിവാഹത്തിനു മുന്‍പ് തന്നെ തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ഒരു അമേരിക്കന്‍ ഷോയാണെന്നാണ് ബിന്ദു പറയുന്നത്.
എന്റെ ആദ്യ ഭര്‍ത്താവ് ഞങ്ങളെ വിട്ടു പോയ ശേഷം ഞാൻ മാസങ്ങളോളം ഒരു പ്രത്യേക മനസികാവസ്ഥയിലായിരുന്നു. സിനിമയില്‍ നിന്നും ഞാന്‍ വിട്ടുനിന്നു. അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. താല്പര്യമില്ലായിരുന്നിട്ടും എന്റെ സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ ആ പരിപാടിയില്‍ പങ്കെടുക്കാനായി പോയി. എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ചുതുടങ്ങിരുന്നു. പക്ഷെ അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തി. പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു എന്റെ മറുപടി.
സംവിധായകന്‍ ബിജു നായര്‍ ആയിരുന്നു ആദ്യ ഭർത്താവ്. പക്ഷെ 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍യാത്രയായ്.ഇവർക്ക് അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. സായ്കുമാര്‍ വിവാഹാലോചനയുമായി വീട്ടില്‍ എത്തിയപ്പോള്‍ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത. തന്റെ മകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്. എന്നാൽ ബിന്ദുവിന്റെ മകളെ സ്വന്തം മകളെ പോലെ സ്വീകരിക്കാനും, നോക്കാനും സായ്കുമാര്‍ തയ്യാറായിരുന്നു. മകളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയതെന്നും ബിന്ദു പറയുന്നു.
വിവാഹത്തിന് മുമ്പുള്ള ആ അമേരിക്കന്‍ ഷോയ്ക്ക് ശേഷം ഞാൻ ഒരു ഫ്‌ളാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് ചോദിക്കുന്നത് രണ്ടു പേര്‍ക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന്. അപ്പോഴാണ് സായിയേട്ടനും ഇതേ ഫ്‌ളാറ്റില്‍ തന്നെയാണ് താമസമെന്നത് ഞാന്‍ അറിയുന്നത്. അങ്ങനെ ഞാന്‍ നാലാം നിലയിലും സായിയേട്ടന്‍ മൂന്നാം നിലയിലും താമസിച്ചു. അതോടെയാണ് ഞങ്ങള്‍ ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാന്‍ തുടങ്ങിയത്, ഈ സമയത്താണ് ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും ശക്തമായി നിഷേധിക്കുകയായിരുന്നു.
വിവാഹ ശേഷം ഇപ്പോൾ വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് താര ജോഡികൾ നയിക്കുന്നത്, തനിക്കെല്ലാം ഇപ്പോൾ ബിന്ദു ആണെന്നായിരുന്നു സായി കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ബിന്ദുവിന്റെ മാത്രമല്ല മറ്റൊരുപാട് സ്ത്രീകളുടെ പേരുമായി ചേർത്ത് ഞാൻ ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട് അതിലൊന്നും ഒരു സത്യവുമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു…
Leave a Reply