‘മുപ്പത്തിനാല് ദിവസം ഞാൻ വെന്റിലേറ്ററിലായിരുന്നു’ ! നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോകുമ്പോൾ അത് ഒരു തീരാ വേദനയാണ് ! ബിന്ദു പണിക്കർ !
ബിന്ദു പണിക്കർ എന്ന അഭിനേത്രി മലയാള സിനിമയിൽ സംഭാവന ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്. കോമഡിയും സീരിയസ് വേഷങ്ങളും വളരെ അനായാസം അതി ഗംഭീരമായി കാഴ്ചവെക്കുന്ന ആളാണ് ബിന്ദു പണിക്കർ. സൂത്രധാരൻ എന്ന ചിത്രത്തിൽ ബിന്ദു ചെയ്തിരുന്ന ദേവുമ്മ എന്ന കഥാപാത്രം അവരുടെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, കമലദളം ആയിരുന്നു ബിന്ദുവിന്റെ ആദ്യ ചിത്രം, 1992 മുതൽ ഇപ്പോൾ വരെ സിനിമയിൽ നിറ സാന്നിധ്യമാണ് ബിന്ദു, 120 ൽ കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.
സംവിധായകനായിരുന്ന ബിജു വി നായരുമായി വിവാഹിതയാകുകയായിരുന്നത് 1998 ൽ ആയിരുന്നു. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2003 ൽ അദ്ദേഹം ഹൃദയാഘാതം മൂലം ബിജു നിര്യാതനായി. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ അഥവാ കല്യാണി എന്ന മകൾ ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗ സമയത്ത് താൻ അനുഭവിച്ച മാനസിക സമ്മർദ്ദം തുറന്ന് പറയുകയാണ് ബിന്ദു പണിക്കർ.
അദ്ദേഹം നഷ്ട്ടമായതും തുടർന്നുള്ള ജീവിത പ്രാരാബ്ധങ്ങളും എന്നെ മാനസികമായി തളർത്തിയിരുന്നു. കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം തികയാന്‍ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടന്‍ ഞങ്ങളെ വിട്ടു പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. അദ്ദേഹം 34 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ആ സമയത്ത് നേരത്തെ തീരുമാനിച്ച വർക്ക് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ആ സമയത്ത് എനിക്ക് വര്‍ക്കിന് പോകാതിരിക്കാന്‍ പറ്റുമായിരുന്നില്ല. പക്ഷെ നിഴല്‍ പോലെ കൂടെ നിന്നയാള്‍ അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം വിഷാദരോഗത്തിന് അടിമപ്പെട്ടു എന്ന് ബിന്ദു പണിക്കര്‍ വെളിപ്പെടുത്തി. കോമഡി കഥാപാത്രങ്ങൾ ചെയ്യാറുണ്ടെങ്കിലും സത്യത്തില്‍ ജീവിതം എനിക്ക് കോമഡിയല്ല. ഞാന്‍ കോമഡി പറയാറുമില്ല. എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ എന്ന് ബിന്ദു പണിക്കര്‍ പറയുന്നു.
ഞാനായിട്ട് സിനിമ വേണ്ടെന്ന് വച്ചിട്ടൊന്നുമില്ല. പറ്റുന്ന കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല അതാണിപ്പോൾ സിനിമയൽ സജീവമായി കാണാത്തത് എന്നും ബിന്ദു പറയുന്നു. . ജഗതി ഇല്ലാത്തതിന്റെ നഷ്ടം എന്നെ പോലുള്ളവര്‍ക്കാണ്. എന്നും നടി പറയുന്നു. എന്നാൽ ആ സമയത്ത് സായി കുമാറിന്ററെ ആദ്യ ഭാര്യ ബിന്ദു പണിക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
ബിന്ദു പണിക്കറുമായുള്ള അയാളുടെ അതിരുവിട്ടുള്ള അടുപ്പമാണ് തന്റെ കുടുംബ ബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി ആരോപിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് എന്നുമാണ് അന്ന് പ്രസന്നകുമാരി ആരോപിച്ചിരുന്നത്. സായ്കുമാര്‍ നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി.
കൊച്ചിയില്‍ ബിന്ദു പണിക്കര്‍ക്കൊപ്പമാണ് സായ്കുമാര്‍ ഏറെക്കാലമായി താമസിക്കുന്നത്. തുടര്‍ന്നാണ് പ്രസന്നകുമാരിയില്‍ നിന്നും വിവാഹമോചനത്തിനായി സായികുമാർ ശ്രമിക്കുകയും അതിന് കാരണമായി അദ്ദേഹം ഉന്നയിച്ച വാദം പ്രസന്നകുമാരിയ്ക്ക് തന്നെക്കാള്‍ ആറ് വയസ്സ് കൂടുതലാണെന്നും വിവാഹ ശേഷമാണ് താനിക്കാര്യം അറിയുന്നതെന്നുമാണ്.. ഈ പ്രശ്ങ്ങൾക്കൊടുവിൽ 2009 ലാണ് നടൻ സായി കുമാറുമായി ബിന്ദു വിവാഹിതയാകുന്നത്. ബിന്ദുവിന്റെ മകൾ അരുന്ധതി ഇവർക്കൊപ്പമാണ് ഉള്ളത്.
Leave a Reply