ദിലീപ് എന്റെ കുഞ്ഞ് അനിയൻ ആണ് ! ആ കാര്യത്തിൽ അവൻ മിടുക്കനാണ് ! എന്ത് പ്രശ്‌നത്തിനും അവന്റെ പക്കൽ പരിഹാരം ഉണ്ടാകും ! ബിന്ദു പണിക്കർ !
ബിന്ദു പണിക്കർ മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള അഭിനേത്രിമാരിൽ ഒരാളാണ് എന്നതിൽ മലയാളികൾക്ക് സംശയം ഉണ്ടാകില്ല, സഹ നടിയായും, പേടിപ്പിക്കുന്ന വില്ലത്തി വേഷങ്ങളിൽ ആയാലും, നമ്മെ പൊട്ടിചിരിപ്പിക്കാൻ ആയാലും അസാധ്യ കഴിവുള്ള ബിന്ദു പണിക്കർ സഹ താരത്തിലേക്ക് ഒതുങ്ങി പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാർക്ക് ഒപ്പം എത്തിപെടാൻ പാകത്തിന് കെകുഴിവുള്ള അഭിനേത്രി കൂടിയാണ് ബിന്ദു പണിക്കർ.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ റോഷാക്കിൽ മികച്ച കഥാപാത്രം ചെയ്തുകൊണ്ടാണ് ബിന്ദുപണിക്കർ തിരികെ എത്തുന്നത്. സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രോംഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ബിന്ദു പണിക്കർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടൻ ദിലീപും ബിന്ദുവും തമ്മിലുള്ള അടുപ്പം ഏവർകും അറിയാവുന്നതാണ്, ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ബിന്ദുവിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപ് എന്റെ ഒരു നല്ല സുഹൃത്താണ്. അതിലുമുപരി അവൻ എന്റെ കുഞ്ഞ് അനിയൻ ആണ്.. അങ്ങനെയാണ് ഞാൻ അവനെ കാണുന്നത്. ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.
അതിലെല്ലാം എന്നേക്കും ഓർത്ത്‌വെക്കാൻ പാകത്തിന് ഒരുപാട് നല്ല സീനുകളും ഒരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ഒക്കെ ചെയ്യാൻ മിടുക്കനാണ്. വളരെയധികം ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവർക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. ഒരു കുഞ്ഞ് അനിയൻ അല്ലെങ്കിൽ സഹോദരൻ അങ്ങനെയാണ്. ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല, ബിന്ദു പണിക്കർ പറയുന്നുണ്ട്.
അതുപോലെ തന്നെ തന്റെ ഭർത്താവ് സായ്‌കുമാറിനെ കുറിച്ചും താരം പറയുന്നുണ്ട്, പരസ്പരം ബഹുമാനം കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ് ഞങ്ങളുടേത്, ഞാൻ ഒരു സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ ആദ്യം പറയുന്നത് സായ് ചേട്ടനോട് തന്നെ ആണ്. പക്ഷെ എനിക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല. പക്ഷെ എന്റെ ഉള്ളിൽ ഉണ്ടാവും. പിന്നെ സായ് ചേട്ടനത് മനസ്സിലാക്കി എടുത്തോളും. കഥ കേൾക്കുന്നത് ഞാൻ തന്നെ ആണ്. ഞാൻ കേട്ട കഥ സായ് ചേട്ടനോട് പോയി പറയും’ ‘കരിയറിൽ എന്റെ കാര്യത്തിൽ സായ് ചേട്ടനും സായ് ചേട്ടന്റെ കാര്യത്തിൽ ഞാനും അഭിപ്രായം പറയാറില്ല. അത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. പക്ഷെ ചർച്ചകൾ നടത്തും. ലൊക്കേഷനിലെ കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കും. മകൾ കല്യാണി ഇപ്പോൾ ലണ്ടനിൽ പഠിക്കാൻ പോയിരിക്കുകയാണ്.
Leave a Reply