
ഒരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായി ! ജപ്തി ഭീഷണിയിൽ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ കർഷകന് കൈത്താങ്ങായി സുരേഷ് ഗോപി ! കൈയ്യടിച്ച് ആരാധകർ !
ഇന്നും പലരും സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി വിമർശിക്കാറുണ്ട് എങ്കിലും, ആ മനുഷ്യൻ ചെയ്യുന്ന സൽ പ്രവർത്തികൾ വാക്കുകൾക്ക് അധീതമാണ്. ദിനം പ്രതി മനസിന് ഒരുപാട് സന്തോഷം നൽകുന്ന അത്തരം ഓരോ വാർത്തകൾ ഉണ്ടാകാറുണ്ട്. ജീവിതം വഴിമുട്ടിയ എത്രയോ പേർക്ക് അദ്ദേഹം ആറു പുതു ജീവിതം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ കാരണം ജീവിതം തിരികെ കിട്ടിയ ഒരു കുടുംബത്തിന്റെ സന്തോഷമാണ് ഏറെ ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപിയുടെ ആദ്യ മകൾ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു വാഹന അപകടത്തിൽ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. ആ മകൾ ലക്ഷ്മിയുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് അദ്ദേഹം ഈ സഹായങ്ങൾ എല്ലാം ചെയ്യുന്നത്. ജപ്തി ഭീഷണി നേരിടുന്ന കർഷകന് കൈത്താങ്ങായി സുരേഷ് ഗോപി. മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തളർന്ന് നിൽക്കുന്ന മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി നേരിട്ടത്. കൃഷ്ണന്റെ വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപിയുടെ ഇടപെടൽ. സുരേഷ് ഗോപി ഇന്നലെ കൃഷ്ണന്റെ പേരിൽ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു.

പ്രകൃതം ദുരന്തം കാരണം ജീവിതം വഴിമുട്ടിയ ഒരു സാധാരണ കർഷകനായ 79കാരൻ കൃഷ്ണനും കുടുംബവും ഉണ്ടാക്കിയതെല്ലാം ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞിരുന്നു. വീടടക്കം കടത്തിൽ ആയിരുന്നു. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ആ കുടുംബം ജപ്തി ഭീഷണിയിലായി. ജപ്തി ഭീഷണിയുടെ വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ജപ്തി ഒഴിവാക്കാൻ ആവശ്യമായ വഴി തേടി. നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിൽ ജപ്തി ഒഴിവാക്കാനുള്ള വഴികൾ ആലോചിച്ചു. സുരേഷ് ഗോപിയുടെ ലക്ഷമി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനും ജപ്തി ഭീഷണി ഒഴിഞ്ഞുപോവുകയാണ്. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതാദ്യമല്ല അദ്ദേഹം ഇങ്ങനെ കരുണയുടെ കൈ നീട്ടുന്നത്. ആരും അറിയാതെയും അറിഞ്ഞും അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഇവിടെ ഒരു ജനപ്രതിനിധിയും ചെയ്യുന്നില്ല എന്ന് തന്നെയാണ് ആരാധകർ പറയണത്. ഓടി നടന്ന് പാവപ്പെട്ടവർക്ക് സഹായം നൽകുന്ന സുരേഷ് ഗോപിയുടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും തുക കൈമാറിയ സുരേഷ് ഗോപിയെ സോഷ്യൽ മീഡിയ കൈയ്യടിച്ചായിരുന്നു സ്വീകരിച്ചത്.
Leave a Reply