
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മാമുക്കോയ, രോഗാവസ്ഥയിലും അദ്ദേഹം പറയുന്നത് തനിക്ക് പ്രിയപെട്ടവരെ കുറിച്ച് ! നടന്റെ ഇപ്പോഴത്തെ അവസ്ഥ !
മാമുക്കോയ എന്ന നടന് പകരം വെക്കാൻ മലയാള സിനിമയിൽ ഇനി ഒരാളില്ല എന്നത് പച്ചയായ ഒരു സത്യമാണ്. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ സംസാര ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം കൂടുതലുംപ്രേക്ഷകരെ കയ്യിലെടുത്ത്. തനറെ ചെറുപ്പ കാലം മുതൽ നാടക മേഖകളിൽ സജീവമായിരുന്ന അദ്ദേഹം വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുതിൽ വളരെ മുന്നിലാണ്.
ഹാസ്യ വേഷങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ച നടൻ കൂടിയാണ് അദ്ദേഹം. തനറെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംപ്രക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയിരുന്നു. സ്കുളിൽ പഠിക്കുമ്പോൾ നാടക വേദികളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഈ ജോലിയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴും സിനിമ രംഗത്ത് അദ്ദേഹം സജീവമാണ് എങ്കിലും അദ്ദേഹത്തിന് ആരോഗ്യപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാളുകൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം പണം തരും പടം എന്ന പരിപാടിയിൽ അദ്ദേഹം എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ രോഗ വിവരത്തെ കുറിച്ച് മാമുക്കോയ പറഞ്ഞത് ഇങ്ങനെ, നേരത്തെ ഒരു ഹാർട്ട് അറ്റാക്ക് വന്നിരുന്നു.അതിനെ തടുർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. പിന്നീട് അത് മാറി. കഴിഞ്ഞവർഷം തൊണ്ടയിൽ ക്യാൻസർ വന്നു. അതു നീക്കം ചെയ്തു ഇപ്പോൾ കുഴപ്പമൊന്നുമില്ല. മാസം തോറും ചെക്ക് ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസമായി എല്ലാം ഒക്കെ എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ട്. അത് ക്രമേണ ശരിയായിക്കോളും എന്നും ഡോക്ടർ പറഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

അതുപോലെ തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, മാളയുമായി ഒരുമിച്ച് എത്രയോ സിനിമകൾ ചെയ്തിട്ടുണ്ട്. അയാൾക്ക് പെട്ടെന്നാണ് അസുഖം വന്നത്. അതുകൊണ്ട് മാളക്ക് അന്നൊക്കെ ഭയങ്കര പേടിയായിരുന്നു. എനിക്ക് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്. മാളയ്ക്ക് ബൈപ്പാസ് സർജറി ആണ് ചെയ്തത്. എന്നിട്ട് എങ്ങനെയാണെന്നൊക്കെ എന്നെയും ഒടുവിൽ ഉണ്ണികൃഷ്ണനെയും ഒക്കെ വിളിച്ചു ചോദിക്കും. ഒന്നുമില്ല ആശാനെ വെറുതെ ഇരുന്ന് പേടിക്കാതെ പോയി സർജറി ചെയ്യു എന്ന് ജഗതി മാളയെ കളിയാക്കി പറയുമായിരുന്നു.
പിന്നീട് മാള ബൈപ്പാസ് സർജറി ചെയ്തു. കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയക്കുശേഷം കുറെനാൾ ഒക്കെ അഭിനയിച്ചിരുന്നു. പക്ഷെ അയാൾക്ക് ഷുഗർ പ്രശ്നമുണ്ടായിരുന്നു. ഇൻസുലിൻ ആണ് മാളയ്ക്ക്. പിന്നെ സമയമായപ്പോൾ അങ്ങ് പോയി. ഒരുകാലത്ത് മാളയുടെ കോമഡിയാണ് മലയാളസിനിമയെ പിടിച്ചുനിർത്തിയത്. അന്ന് മാള ഒറ്റയ്ക്കായിരുന്നു. പിന്നെയാണ് പപ്പുവും ജഗതിയും ഒക്കെ വന്നത് എന്നും മാമുക്കോയ പറയുന്നു. കല്പനയുടെ വേർപാട് തന്നെ ഒരുപാട് ഞെട്ടിച്ചു എന്നും അദ്ദേഹം പറയുന്നു.
Leave a Reply