
വിജയിച്ചില്ലെങ്കിലും ഈ നൂറ് ദിവസം കൊണ്ട് അവിടെ നിന്ന് എനിക്ക് കിട്ടേണ്ടത് കിട്ടി ! ഇനി വിവാഹം ! ബ്ലെസ്ലി പറയുന്നു !
ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിന്റെ ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആദ്യം ജനപ്രീതി ജുറവായിരുന്ന ബിഗ് ബോസ് സീസണുകൾ കഴിയുംതോറും പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലേഡി ബിഗ് ബോസ് വിജയ് ആകുന്നത്. സീസൺ 4 ദിൽഷ പ്രസന്നൻ വിജയിച്ചു എങ്കിലും അതിനെ ഒരു അർഹത ഇല്ലാത്ത വിജയമായിട്ടാണ് സഹ മലസാരഥികളും അതുപോലെ ആരാധകരിൽ കൂടുതൽ പേരും അഭിപ്രായ പെടുന്നത്.
ഫൈനൽ ത്രീയിൽ എത്തിയ ഒരാളായിരുന്നു ബ്ലെസ്ലി. ശേഷം രണ്ടാം സ്ഥാനം നേടുക ആയിരുന്നു. ഏറെ ജനപ്രീതിയുള്ള മത്സരാർത്ഥി കൂടി ആയിരുന്നു ബ്ലെസ്ലി. ഇവിടെ ഇപ്പോൾ താരത്തിന് നിരവധി ഫാൻസ് പേജുകളും ആരാധകരും സജീവമാണ്. ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലിയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ജനങ്ങളുടെ ഇത്രയും വലിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയും സ്നേഹവും തിരിച്ച് പ്രകടിപ്പിച്ചു. നൂറു ദിവസം ബിഗ്ബോസ് ഹൗസിനുള്ളിൽ താൻ എന്തൊക്കെയാണ് ചെയ്തതെന്ന് കണ്ടിട്ട് ബാക്കി കാര്യങ്ങൾ വിശദമായി പറയാം എന്നാണ് ബ്ലെസ്ലിയുടെ നിലപാട്. നൂറ് ദിവസം നിന്ന് എനിക്ക് നേടിയെടുക്കാനുള്ളത് ഞാൻ നേടിയെന്നും ബ്ലെസ്ലി പറഞ്ഞു.
കൂട്ടുകാരുടെ വക വലിയ സ്വീകരണമാണ് ബ്ലെസ്ലിക്ക് ലഭിച്ചിരുന്നത്, ഇനി കുറച്ച് നാൾ വീട്ടുകാരുമൊത്ത് ചിലവഴിക്കാനാണ് ബ്ലെസ്ലിയുടെ തീരുമാനം. ബിഗ്ബോസിലെ എപ്പിസോഡുകൾ എല്ലാം കണ്ട് താൻ എങ്ങനെയെന്ന് സ്വയം വിലയിരുത്തിയ ശേഷമാകും വിവാഹമൊക്കെ. ആദ്യം താൻ സ്വയം ഒന്ന് കൊള്ളാമൊ എന്ന് നോക്കട്ടെ എന്നാണ് ബ്ലെസ്ലി പറഞ്ഞത്. താൻ നൂറ് ദിവസം എന്തിനാണോ ബിഗ്ബോസ് ഹൗസിൽ പോയത് അത് തനിക്ക് കിട്ടിയെന്നും താരം പറയുന്നു.

അതുപോലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ വ്യക്തിഹത്യ ചെയ്യപെട്ട ആളുകൂടിയാണ് ബ്ലെസ്ലി. ബിഗ്ബോസ് ഹൗസിൽ ദിൽഷയോട് ബ്ലെസ്ലി പലപ്പോഴായി മോശമായി പെരുമാറിയെന്ന് പറഞ്ഞ് ചില പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ശേഷം റോബിൻ ബിഗ് ബോസ് ഹൗസിലേക്ക് സന്ദർശനത്തിന് ചെന്നപ്പോൾ ദിൽഷയോട് ബ്ലെസ്ലിയെ മോശമാക്കി സംസാരിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിൽ വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ജയമാണെങ്കിലും പരാജയമാണെങ്കിലും അമിതമായി സന്തോഷിക്കാതേയും ദുഖിക്കാതെയും ബ്ലെസ്ലി ഹൗസിൽ മുന്നോട്ട് പോയി. അവസാനം നിമിഷം വരെ എത്തിയതും ആ ഒരു ഉറച്ച നിലപട് കൊണ്ട് മാത്രമാണ് എന്നാണ് ആരാധകർ പറയുന്നത്.
അതുപോലെ തന്നെ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മറ്റ് മത്സരാർത്ഥികളെക്കുറിച്ച് മോശം കാര്യങ്ങളൊന്നും ഒരു ചാനലിന് നൽകിയ അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങൾക്കും മറുപടി പ്രേക്ഷകർ നിങ്ങൾ പുറത്ത് നിന്ന് കളി കണ്ട് മനസ്സിലായവർ അല്ലേ. താൻ ഗെയിം മുഴുവൻ കണ്ട ശേഷം അഭിപ്രായം പറയാമെന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.
Leave a Reply