എന്റെ ചേച്ചി പെണ്ണിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു പയ്യനെ വേണം, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ! തന്റെ ആഗ്രഹം സഫലമായി എന്ന് സൂരജ് ! ആശംസകൾ അറിയിച്ച് ആരാധകർ !

സിനിമ ടെലിവിഷൻ മിമിക്രി രംഗത്ത് കൂടി ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് സൂരജ്. മിമിക്രി കലാരംഗത്ത് കൂടിയാണ് ഈ ചെറുപ്പക്കാരൻ വെള്ളിത്തിരയിലേക്ക് ചുവട് വെച്ചത്. കൈവെച്ച മേഖലകൾ എല്ലാം വിജയം കൈവരിക്കാൻ ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ സൂരജിന് കഴിഞ്ഞു. തന്റെ കുറവുകളെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഊർജ്ജമയാണ് സൂരജ് കണക്കാക്കുന്നത്. ടെലിവിഷൻ പരിപാടികളിൽ കൂടി ശ്രദ്ധ നേടിയ സൂരജിന്റെ ആദ്യ ചിത്രം ദുൽഖർ ചിത്രം ചാർളി ആയിരുന്നു. പിന്നീട് ഉദാഹരണം സുജാത, വിമാനം,  അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ജീവിതത്തിൽ ഒരു വഴിത്തിരിവായത്  സുരാജ് വെഞ്ഞാറമൂട് നായകനായ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രം തന്നെ ആയിരുന്നു.

ശേഷം ബിഗ് ബോസിൽ എത്തിയ ശേഷവും സൂരജ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് സൂരജ് ജനിച്ചത്. തന്റെ ജീവിതത്തെ കുറിച്ച് സൂരജ് തന്നെ പറഞ്ഞരുന്നത് ഇങ്ങനെ, ഒരുപാട് കഷ്ടപാടുകളും  ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ  രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുണ്ട്, കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല.

എന്നാൽ മനസ് കൊണ്ട് ഞങ്ങൾ ഒരുപാട് വളർന്നു, ഞങ്ങൾ ഒരുപാട് ഉയരത്തിലാണ്. സ്വാതി എന്നാണ് എന്റെ ചേച്ചിയുടെ പേര്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഈ കുറവിൽ ഞങ്ങളെക്കാളും കൂടുതൽ വിഷമിച്ചത് അച്ഛനും അമ്മയുമാണ്. ഈ ചെറുപ്രായത്തിൽ തന്നെ തന്നെ കൊണ്ട് കഴിയുന്ന നേട്ടങ്ങൾ ഒരുപാട് സൂരജ് നേടിയെടുത്തിരുന്നു. എന്റെ ഇത്രയും നാളത്തെ കഷ്ടപ്പാടിന്റെ ബലമായി കിട്ടിയ കൊച്ചു സമ്പാദ്യം കൊണ്ട് ഒരു വീട് പണിതു ഇപ്പോഴിതാ ഒരു പതിയ കാറ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിലൊന്ന്. എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ കാറ് വാങ്ങിയ സന്തോഷം സൂരജ് പങ്കുവെച്ചത്.

എന്നാൽ തന്റെ ആഗ്രഹങ്ങൾ ഇനിയും അവസാനിക്കുന്നില്ല ഏറ്റവും വലിയ ഒന്ന് ഇപ്പോഴും നടന്നിട്ടില്ല, എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്, അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *