
ഈ ജോലി ചെയ്യേണ്ട ആളല്ല സുപ്രിയ, തീർച്ചയായും അവൾക്ക് ഒരു മാറ്റം ഉണ്ടാകും ! ഇപ്പോഴും ആ ഒരു കാര്യം അവർ മിസ്സ് ചെയ്യുന്നുണ്ട് !
സിനിമ രംഗത്ത് ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം കടുവയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്. മികച്ച പ്രേക്ഷക പാഭിപ്രായം നേടി ഇപ്പോൾ ചിത്രം തിയ്യറ്ററിൽ സൂപ്പർ ഹിറ്റായി മാറുകയാണ് കടുവ. പൃഥ്വിരാജിന്റെ തന്നെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോൻ ആണ്. ഇപ്പോഴിതാ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുപ്രിയ ഇപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. സിനിമയില്‍ കാര്യക്ഷമമായി അവര്‍ ഇടപെടുന്നുമുണ്ട്. ഒരു ആക്ടര്‍ എന്ന നിലയ്ക്ക് പ്രൊഫഷണല്‍ ലൈഫില്‍ താങ്കള്‍ക്ക് എത്രത്തോളം ഹെല്‍പ് ഫുളാണ് സുപ്രിയ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.

അവളുടെ ആ സഹകരണം തീർച്ചയായും എനിക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുമ്പോള്‍ ആളുകള്‍ കാണുന്ന ജോലിയാണ് ഗ്ലാമറസ് ആയിട്ടുള്ള ജോലികള്‍. അതായത് ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുക, പ്രൊജക്ട് സെറ്റപ്പ് ചെയ്യാന്‍ വേണ്ടി മീറ്റിങ്ങുകള്‍ ഇരിക്കുക, കാസ്റ്റിങ് മീറ്റിങ്ങുകള്‍ നടത്തുക, ലൊക്കേഷന്‍ കണ്ടെത്തുക അതൊക്കെയാണ് ചെയ്യാന്‍ രസമുള്ള ജോലികള്‍. അതൊക്കെയാണ് ഞാന്‍ ചെയ്യുന്നത്. അതൊക്കെ ചെയ്യാൻ വളരെ ഈസിയാണ്. എന്നാൽ സുപ്രിയ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ്. കമ്പനി ബുക്ക്‌സ് മെയിന്റൈന്‍ ചെയ്യുക, കൃത്യമായ ജി.എസ്.ടി ഫയല് ചെയ്യുക, ടി.ഡി.എസ് ഫയലിങ് തുടങ്ങിയ കാര്യങ്ങള്‍ മുഴുവന്‍ നോക്കുന്നത് സുപ്രിയയും എന്റെ ഓഫീസും കൂടിയാണ്.
സുപ്രിയ ഇപ്പോൾ ചെയ്യുന്ന ഈ ജോലിക്ക് സത്യത്തിൽ അവൾ ഓവർ ക്വാളിഫൈഡാണ്. അവൾ ഒരു ജേണലിസ്റ്റാണ്. ഈ ജോലി ചെയ്യേണ്ട ആളല്ല. ഞാന്‍ എപ്പോഴും പറയും കമ്പനി ഒന്ന് സ്മൂത്ത്‌ലി റണ്‍ ആയി ഒരു മെഷിനറി സെറ്റ് ആയി കഴിഞ്ഞാല്‍ സുപ്രിയ ഇതില്‍ നിന്ന് മാറണമെന്ന്. മാനജര്‍മാരെപ്പോലെ ആരെയെങ്കിലും നിയമിച്ചിട്ട് സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം. ഒന്നുകിൽ എന്തെങ്കിലും ഒരു ക്രിയേറ്റീവ് ആയിട്ടോ അല്ലെങ്കില്‍ സ്വതന്ത്രമായി ഒരു ബാനര്‍ തുടങ്ങിയിട്ടോ അല്ലെങ്കില്‍ ഇന്‍ഡിപെന്റന്റ് ആയി ന്യൂസ് റിപ്പോര്‍ട്ടിങ് ചാനല്‍ തുടങ്ങിയിട്ടോ എന്തെങ്കിലുമായിട്ട്. കാരണം ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ ഓവര്‍ ക്വാളിഫൈഡാണ് സുപ്രിയ. പക്ഷേ സുപ്രിയ അത് ചെയ്യുന്നതുകൊണ്ടാണ് മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാതെ എനിക്ക് ഇത്തരം കാര്യങ്ങളില്‍ കൂടി ഇടപെടാന്‍ പറ്റുന്നത് എന്നും പൃഥ്വി പറയുന്നു.
Leave a Reply