പൃഥിയുടെ കാഷിട്ടില്ല ഞാൻ കളിക്കുന്നത് ! അയാളുടെ ഭാര്യ എന്ന പേരിൽ അറിയപ്പെടാൻ എനിക്ക് താല്പര്യമില്ല ! എനിക്ക് ഒരു വ്യക്തിത്വമുണ്ട് ! സുപ്രിയ പൃഥ്വിരാജ് !

ഇന്ന് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള താര കുടുംബമാണ് പൃഥ്വിരാജിന്റേത്. അമ്മ മല്ലിക സുകുമാരനും ചേട്ടൻ ഇന്ദ്രജിത്തും ചേട്ടത്തി പൂർണ്ണിമ ഇന്ദ്രജിത്തും എല്ലാവരും ഇന്ന് വളരെ തിരക്കുള്ള താരങ്ങളാണ്. അതുപോലെ തന്നെ വളരെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ പൃഥ്വിരാജൂം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ഇവരുടെ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോൻ ആണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ മോശം കമന്റുകൾ ഇടുന്ന ആളെ കുറിച്ച് സുപ്രിയ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ ‘നിങ്ങള്‍ സൈബര്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ.. വര്‍ഷങ്ങളായി എല്ലാ പ്ലാറ്റ്ഫോമുകളിലുമായി എന്നെ ഒരാള്‍ ബുള്ളിങ്ങു ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്. വര്‍ഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവില്‍ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്.

ഒരുപാട് ഞാൻ ക്ഷമിച്ചു, മ,രി,ച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച്‌ വളരെ മോശമായ കമന്റിട്ട ശേഷമാണത്. അവള്‍ ഒരു നഴ്സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാൻ ആ കുട്ടിയ്‌ക്കെതിരെ കേ,സ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ, അതെ ഞാൻ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം, സിആര്‍കെ എന്നും സുപ്രിയ പറയുന്നു.

അതുപോലെ തന്നെ സ്വന്തമായ നിലപാടുകൾ കൊണ്ടും തനിക്കും ഒരു വ്യക്തിത്വം ഉണ്ടെന്നും, ആരുടേയും പേരിൽ തനിക്ക് അറിയപ്പെടാൻ താല്പര്യമില്ലെന്നും സ്വന്തം കഴിവിൽ മുന്നേറണം എന്നും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് സുപ്രിയ. അവരുടെ വാക്കുകൾ പലപ്പോഴും നിരവധി പേർക്ക് പ്രചോദനമായി മാറാറുണ്ട്. അത്തരത്തിൽ ഇതിനു മുമ്പ് ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ വാക്കുകൾ ഇങ്ങനെ, പൃഥ്വിരാജ് എന്ന നടന്റെ ഭാ​ര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്ര​ഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ആളുകൾ എന്നെ മറ്റൊരു വ്യക്തിയായി കാണണം. അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്. എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. അവർ ഞാൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണ്.

അതുപോലെ തന്നെ ഞങ്ങളുടെ ഈ നി,ർമ്മാണ ക,മ്പനി ഞങ്ങൾ രണ്ടുപേരുടെയും തുല്യ മുതൽമുടക്കിൽ തുടങ്ങിയതാണ്. ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *