ഞങ്ങൾ രണ്ടുപേരുടെയും തുല്യമായ മുതൽമുടക്കിലാണ് കമ്പനി തുടങ്ങിയത് ! അല്ലാതെ പൃഥ്വിയുടെ കാശ് എടുത്ത് കളിക്കുകയല്ല ! സുപ്രിയ പറയുന്നു !

താരപത്നി എന്ന മേൽവിലാസത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ സ്വാന്തമായ നിലയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് സുപ്രിയ മേനോൻ. തുടക്കത്തിൽ വളരെ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന സുപ്രിയ താൻ നൽകിയ അഭിമുഖങ്ങളിൽ കൂടി തന്റെ വ്യക്തിത്വവും നിലപാടുകളും തുറന്ന് പറഞ്ഞതോടെയാണ് സുപ്രിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മുംബൈ പോലൊരു നഗരത്തിൽ ന്യൂസ് റിപ്പോർട്ടർ ആയി പാറി പറന്ന് നടന്ന തന്റെ ഇപ്പോഴത്തെ ജീവിതം ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷിനെ പോലെ ആയി എന്നാണ് സുപ്രിയ പറയുന്നത്.

വിവാഹത്തിന് മുമ്പ് ഇന്റർനാഷണൽ മാധ്യമങ്ങൾ ആയ ബിബിസി, എന്‍ഡി ടിവി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുള്ള രണ്ടു പേര്‍ എങ്ങനെയാണ് സമാധാനത്തോടെ ഒരു ദാമ്പത്യ ജീവിതം നയിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനാണ് സുപ്രിയയുടെ മറുപടി ഇങ്ങനെ ആയിരുന്നു, അതിന് ആരു പറഞ്ഞു ഞങ്ങളുടെ ജീവിതം വളരെ സമാധാനവും ശാന്തതയും നിറഞ്ഞതാണെന്ന്.

ഈ ലോകത്ത് എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെയും പോലെ തന്നെ തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങള്‍ ഒരേ പ്രൊഫഷന്‍ ആയതു കൊണ്ട് തന്നെ ഒരുപാട് ഭിന്നതകള്‍ മിക്കപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷെ അത് വഷളാകാതെ ഞങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. ചിലത് പരിഹരിക്കപ്പെടില്ലെന്നും എല്ലാവരേയും പോലെ തന്നെയാണ് തങ്ങളെന്നും സുപ്രിയ പറയുന്നു. ജോലിയുടെ കാര്യത്തില്‍ താന്‍ പൃഥ്വിയെ കാണുന്നത് തന്റെ സീനിയര്‍ ആയിട്ടാണ്, അദ്ദേഹത്തിന് 20 വർഷത്തെ അനുഭവ സമ്പത്തുണ്ട്. എനിക്ക് വെറും എനിക്ക് അഞ്ച് വര്‍ഷത്തെ അനുഭമേയുള്ളൂ ഈ മേഖലയില്‍ ഉള്ളു..

ഞങ്ങളുടെ ഈ നിർമ്മാണ കമ്പനി തുല്യ മുതൽമുടക്കിൽ തുടങ്ങിയതാണ്, കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

അത് മറ്റാരെയും ബോധിപ്പിക്കാനോ, കാണിക്കാനോ അല്ല എന്റെ മനസിനത് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും സുപ്രിയ പറയുന്നു. പ്രസന്റഡ് ബൈ എന്നോ പ്രൊഡ്യൂസ്ഡ് ബൈ എന്നൊക്കെ പറഞ്ഞുകൊണ്ട് എന്റെ പേര് ആ സ്‌ക്രീനിൽ വെറുതെ എഴുതി കാണിക്കുന്നതല്ല. കമ്പനിയ്ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *