എന്റെ മക്കൾക്ക് കാണിച്ച് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഉദാഹരണം ! ഒരു കുടുംബമെന്ന നിലയിൽ ഒരുപാട് സന്തോഷം അഭിമാനം ! പൂർണ്ണിമ പറയുന്നു !

മലയാള സിനിമ മേഖലയിൽ ഇന്ന് ഏറ്റവും പ്രശസ്തമായ ആരാധകരുള്ള ഒരു താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇപ്പോഴിതാ തന്റെ അനിയൻ പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയെ കുറിച്ചും, കരിയറിൽ പ്രിത്വി നേടുന്ന വിജയത്തെ കുറിച്ചും പൂർണ്ണിമ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ മികച്ച ഉദാഹരണം വേറെയില്ലെന്നാണ് പൂർണിമ പറയുന്നത്. അത്രയും അക്ഷീണം പരിശ്രമിക്കുന്നതും കഷ്ടപ്പെടുന്നതുമായ ഒരാളാണ് പൃഥ്വിയെന്നും പൂർണിമ പറയുന്നു.

തന്റെ ഏറ്റവും പുതിയ സിനിമ ഒരു കട്ടിൽ ഒരു മുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടു നടന്ന അഭിമുഖത്തിലാണ് പൂർണ്ണിമ സംസാരിച്ചത്. നമ്മൾ എന്തു ചെയ്യുമ്പോഴും ഏറ്റവും നല്ല എക്സാമ്പിൾ നമ്മൾ തന്നെയാകണമെന്ന് പറയാറുണ്ട്. എനിക്ക് എന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ നല്ല എക്സാമ്പിൾ വേറെയില്ല. കാരണം, അത്രയും അക്ഷീണം പരിശ്രമിക്കുന്നതും കഷ്ടപ്പെടുന്നതുമായ ഒരാളാണ് പൃഥ്വി. പൃഥ്വിയുടെ യാത്ര നിങ്ങൾ എല്ലാവരും കാണുന്നതാണ്. അത് ഞാനും കണ്ടിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയിൽ പുറത്തറിയാത്ത ധാരാളം കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് ഒരുക്കലും എളുപ്പമല്ല. വിജയം നേടിയ ശേഷം ഇത്രയൊക്കെ കഷ്ടപ്പാടിലൂടെ പോകുക എന്നത് ബുദ്ധിമുട്ടാണ്.

അതെല്ലാം നമ്മൾ ഓരോരുത്തരുടെയും വ്യക്തിപരമായ ചോയ്‌സാണ്. അവർ അത് വേണ്ടെന്ന് വെച്ചാൽപോലും ആരും ചോദിക്കില്ല. പക്ഷെ വീണ്ടും പരിശ്രമിക്കുക എന്നത്, നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരുപാടുണ്ട്. നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ഒരു വിജയമുണ്ടാകുമ്പോൾ അത് നമ്മുടെയും കൂടി സന്തോഷമാണ്. ഇപ്പോൾ ആ ഒരു നിമിഷത്തിലാണ് ഞാനും.” എന്നാണ് പൂർണിമ പൃഥ്വിയെ കുറിച്ച് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *