മറ്റാരേക്കാളും എന്റെ മനസ് മനസിലാക്കി ഓടിയെത്തുന്നത് പൂർണ്ണിമയാണ് ! തന്റെ ഇഷ്ടമരുമകൾക്ക് ആശംസകൾ അറിയിച്ച് മല്ലികയും ഇന്ദ്രനും !

ഇന്ന് താര കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഇപ്പോൾ താരങ്ങളാണ്. മല്ലിക സുകുമാരൻ എപ്പോഴും തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ മരുമകൾ പൂർണ്ണിമയുടെ ജന്മദിനത്തിൽ മരുമകൾക്ക് ആശംസകളും അതുപോലെ ഇതേ ദിവസം തന്നെയാണ് ഇന്ദ്രന്റെയും പൂർണിമയുടേയും വിവാഹ വാർഷികവും. ഇവരുടെ പ്രിയപ്പെട്ടവർ എല്ലാം താരങ്ങള്ക്ക് ആശംസകൾ അറിയിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴിതാ മറ്റൊരു കാര്യം കൂടിയാണ് ശ്രദ്ധ നേടുന്നത്.

നിർമാതാവ് കൂടിയായ സുപ്രിയ മേനോൻ ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിമൂവ് ചെയ്തതായിട്ടാണ് കാണുന്നത്. ഇത് സുപ്രിയ തന്നെ ഡിലീറ്റ് ചെയ്തതാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാൽ റിമൂവ് ആയതാണോ എണ്ണത്തിലും വ്യക്തത ഇല്ല. ഗോൾഡ് എന്ന ചിത്രം റിലീസായത്തിന് പിറ്റേ ദിസവം മുതലാണ് സുപ്രിയയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. ഏതായാലും പൂർണിമക്ക് അമ്മായിഅമ്മ മല്ലിക കുറിച്ചത് ഇങ്ങനെ ആയിരുന്നു. പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട് സ്നേഹമുള്ള മനസ് പോലെ’ എന്നാണ് ചിത്രത്തിലെ വരികൾ. ‘ഹാപ്പി ബർത്ത്ഡേ മോളു’ എന്നും മല്ലിക കുറിച്ചിട്ടുണ്ട്.

മല്ലികയുടെ ഈ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിന് പൂർണിമ മറുപടിയും നൽകിയിട്ടുണ്ട്. അമ്മയ്ക്ക് നന്ദി പറഞ്ഞ താരം, അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. മല്ലികയുടെ പോസ്റ്റിന് താഴെ നിരവധി പേർ പൂർണിമയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്. അതോടൊപ്പം മകൾ പ്രാർത്ഥന ഇപ്പോൾ പഠനവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ഉള്ളത്, അമ്മയെ പിരിഞ്ഞുള്ള ആദ്യ പിറന്നാൾ ആയതുകൊണ്ട് തന്നെ വളരെ വൈകാരികമായ കുറിപ്പാണ് പാത്തു പങ്കുവെച്ചിരിക്കുന്നത്.

‘ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. ഞാൻ ഒരാളുടെ ജന്മദിനത്തിൽ നീണ്ട ദുഃഖകരമായ വലിയ കുറിപ്പുകൾ എഴുതുന്ന ആളല്ല ഞാൻ, പക്ഷെ എന്നാൽ ഇന്ന് ഞാൻ അമ്മയിൽ നിന്ന് ഒരുപാട്  അകലെയായതിനാൽ വികാരാധീനയാണ്. ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത് അമ്മ കാരണമാണ്. ഒരു നല്ല മനുഷ്യനാകാൻ എന്നെ പഠിപ്പിച്ച വ്യക്തി, എന്ത് വന്നാലും എന്നെ കൈവിടാത്ത ആൾ. എങ്ങനെ ക്ഷമിക്കണമെന്നും എല്ലാറ്റിലൂടെയും എങ്ങനെ എന്നെത്തന്നെ സ്നേഹിക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു.

‘അമ്മ ഇല്ലങ്കിൽ  ഈ ലോകത്തിലെ എല്ലാം എനിക്ക്  അർത്ഥശൂന്യമാകും. എന്റെ ജീവിതത്തിൽ ഉള്ളതെല്ലാത്തിനും, ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, കാരണം ഞാൻ ഇന്ന് ഞാനായിരിക്കുന്നത് അമ്മ കാരണമാണ്. എന്റെ എല്ലാമെല്ലാമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കുന്നുണ്ടന്ന് അറിയാം. ജന്മദിനാശംസകൾ അമ്മ’ എന്നാണ് പ്രാർത്ഥന കുറിച്ചിരിക്കുന്നത്.

അതുപോലെ ഇന്ദ്രജിത്തും കുറിപ്പുമായി എത്തിയിരുന്നു, മാനസികമായും ശാരീരികമായും ഈ കഴിഞ്ഞ വര്ഷം നിനക്ക് അത്ര നല്ലതായിരുന്നില്ല എന്നെനിക്ക് അറിയാം, പക്ഷെ നീ അതിനെ കൈകാര്യം ചെയ്ത രീതി ഇത്രയും വർഷങ്ങൾ കൊണ്ട് നീ എത്രത്തോളം ശക്തയായ സ്ത്രീയായി എന്നത് മനസിലാക്കാൻ എനിക്ക് സാധിച്ചു എന്നും ഇന്ദ്രജിത്ത് കുറിച്ചു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *