താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് ! കാലം മാറി ഇപ്പോൾ ആർക്കും താലി വേണ്ട ! മല്ലിക സുകുമാരൻ !

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ മക്കളുടെയും മരുമക്കളുടേയും വിശേഷങ്ങൾ പറന്നുകൊണ്ട് മല്ലിക സുകുമാരൻ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, അത്തരത്തിൽ ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍, മല്ലികയുടെ വാക്കുകൾ ഇങ്ങനെ,  ഞാൻ മക്കളുടെയും മരുമക്കളുടെയും പുറകെ പോകാറില്ല. നിങ്ങളായി നിങ്ങടെ പാടായി എന്നാണ് അവരോട് പറയാറുള്ളത്.

ഇന്ദ്രന്‍ എന്നെ  ഇടയ്ക്ക് വിളിക്കും. അമ്മേ വാ നമുക്ക് തായ്‌ലാന്‍ഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരാനോ.. എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്. ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല. എനിക്കത് ഇഷ്ടവുമല്ല. അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളുമൊക്കെയായി സമയം ചിലവഴിക്കുന്നതാണ്.

ഇപ്പോൾ പഴയ കാലമൊന്നുമല്ല, പണ്ടൊക്കെ ഞങ്ങളുടെ സമയത്ത് കിട്ടുന്ന കാശ് മുഴുവൻ മക്കൾക്ക് വേണ്ടി കരുതണം, വസ്തു വാങ്ങി ഇടണം എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല, അവർ കിട്ടുന്ന കാശ് മുഴുവൻ യാത്രകൾ ചെയ്യണം, നല്ല ഭക്ഷണങ്ങൾ കഴിക്കണം എന്നൊക്കെയാണ് ചിന്തിക്കുന്നത്. അതൊന്നും തെറ്റാണ് എന്നല്ല, രണ്ടു തലമുറയുടെ ജീവിത വ്യത്യാസങ്ങളാണ് ഞാൻ പറയുന്നത്.

അതുപോലെ ഇന്നത്തെ കാലത്ത് അമ്മമാരും ജോലി ചെയ്യുന്ന ആളുകളാണ്. അതിലൊരു തെറ്റും പറയാനാകില്ല. പണ്ട് കാലത്ത് ഞങ്ങളെ എന്തെല്ലാം പറഞ്ഞ് അമ്മമാര്‍ പേടിപ്പിച്ചിട്ടുണ്ട്. ‘താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് എന്നൊക്കെ’, പറഞ്ഞവരുണ്ട്. തമിഴില്‍ ഒരു ചൊല്ലുണ്ട്, ആവതും പെണ്ണാലെ, അഴിവതും പെണ്ണാലെ എന്ന്. അതായത് ഒരു കുടുംബം നന്നാകുന്നതും നശിക്കുന്നതും പെണ്ണിനെ കൊണ്ടാണ് എന്ന്.

ഇങ്ങനത്തെ ചില വിശ്വാസങ്ങള്‍ കുറെ നമ്മളില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുപ്രിയക്ക് ആണേലും പൂര്‍ണ്ണിമയ്ക്ക് ആണേലും താലിമാല ഇല്ലെങ്കിലും സാരമില്ല. മാച്ചിന് മാച്ച് ഉള്ള കമ്മലും മാലയും മതി. അതോക്കെയാണ് കാലം. കല്യാണം കഴിഞ്ഞ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ പോകണോന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. അതിലൊന്നും വലിയ കാര്യമില്ലെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. അതുപോലെ അച്ഛൻ സുകുമാരനുമായി പൃഥ്വിക്ക് ഉള്ള സാമ്യത്തെ കുറിച്ചും മല്ലിക പറയുന്നു. ‘സുകുവേട്ടന്റെ സ്വഭാവത്തിന്റെ ഒരു ഛായ മാത്രമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ ഡിറ്റോ എന്ന് പറഞ്ഞാല്‍ അത് രാജുവാണ്. സുകുവേട്ടന്‍ എപ്പോഴും പറയാറുള്ള ഒരു കാര്യം നുണ പറയരുതെന്നാണ്. നമ്മള്‍ ഒരു നുണ പറഞ്ഞാല്‍ അതിന്റെ ടെന്‍ഷന്‍ നമ്മുടെ മനസ്സില്‍ എന്നുമുണ്ടാകും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *