ആ ഒരൊറ്റ ഫോൺ കോളോടെയാണ് എന്റെ ജീവിതം മാറിമറിഞ്ഞത് ! പൃഥ്വിരാജുമായുള്ള പ്രണയത്തെ കുറിച്ച് സുപ്രിയ പറയുന്നു !

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള താരജോഡിയാണ് പൃഥ്വിരാജൂം സുപ്രിയയും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് ആദ്യമായി സുപ്രിയ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ടൈ കേരളയുടെ വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്‌ളേവില്‍ സംസാരിക്കവെയാണ് സുപ്രിയ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഒരൊറ്റ ഫോണ്‍ കോളിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും താരപത്‌നി വ്യക്തമാക്കിയത്.

താൻ മീഡിയയിൽ വർക്ക് ചെയ്യുന്ന സമയത്ത്, മലയാള സിനിമയെക്കുറിച്ച് ഒരു  സ്‌റ്റോറി ചെയ്യാനായി, തങ്ങളുടെ എഡിറ്റര്‍ തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു. ഞാനൊരു  മലയാളി ആയതിനാല്‍ എനിക്ക് ഇത് അനായാസം  ചെയ്യാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അറിയാമെന്നല്ലാതെ മലയാള സിനിമയെക്കുറിച്ച് അത്ര ധാരണയില്ലായിരുന്നു എനിക്ക് ഇത്രയ വലിയ ടാസ്ക് തന്നെ ആയിരുന്നു. അതിനിടയിലാണ് കൂടെ ജോലി ചെയ്തിരുന്നയാള്‍ പൃഥ്വിരാജിന്റെ നമ്പര്‍ കൈമാറിയത്.

ഇത് മലയാള സിനിമയിലെ ഒരു യുവ നടന്റെ നമ്പർ ആണെന്നും, അദ്ദേഹത്തോട് സംസാരിച്ചാല്‍ എനിക്ക് വിവരങ്ങള്‍ കിട്ടിയേക്കുമെന്നും കൂട്ടുകാരി പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ ഫോണ്‍ ചെയ്തത്. ഒരൊറ്റ ഫോണ്‍കോളിലൂടെയാണ് എന്റെ ജീവിതം മാറിയത്. അന്ന് കൂട്ടുകാരി പരിചയപ്പെടുത്തിയത് എന്റെ ഭാവി ഭര്‍ത്താവിനെയായിരുന്നു. സിനിമയെക്കുറിച്ച് സംസാരിച്ച് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഞങ്ങൾ ഇരുവരും. വായനയും യാത്രകളും രണ്ടുപേര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.

അങ്ങനെ നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. വിവാഹശേഷം ഞാൻ എന്റെ ജോലിയില്‍ നിന്നും ആറ് മാസം ബ്രേക്കെടുത്തിരുന്നു. പിന്നീട് മുംബൈയിലേക്ക് തന്നെ തിരിച്ച് പോയി റീജോയിൻ ചെയ്തിരുന്നു. പക്ഷെ പൃഥ്വിക്ക് പിന്നീട് തിരക്ക് കൂടിയതോടെയാണ് ഞാന്‍ എന്റെ ജോലി രാജി വെച്ചതെന്നും സുപ്രിയ പറഞ്ഞിരുന്നു. ജോലി രാജി വെച്ചതിന് ശേഷമായാണ് മാനേജ്‌മെന്റില്‍ ഒരു കോഴ്‌സ് ചെയ്തത്. മുംബൈയിലായിരുന്നു അത്. 2014 ലാണ് അലംകൃത ജനിച്ചത്. അമ്മ ജീവിതം ആസ്വദിക്കുകയായിരുന്നു ഞാന്‍.

അതിന്റെ ഒപ്പം തങ്ങളുടെ തന്നെ പ്രൊഡക്ഷൻ കമ്പനി നോക്കി നടത്തുന്ന വലിയ ഉത്തരവാദിത്വം കൂടി തനിക്കുണ്ട് എന്നും സുപ്രിയ പറയുന്നു. അതിനു ശേഷമാണ് സിനിമയെ കുറിച്ച് ഞങ്ങൾ രണ്ടുപേരും ഒരുപാട് പഠിക്കുന്നത്. ചെക്കില്‍ ഒപ്പിടുന്നത് മാത്രമല്ല പ്രൊഡ്യൂസറുടെ ജോലി എന്ന് മനസിലാക്കിയത് അപ്പോഴാണെന്നും സുപ്രിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *