
അന്ന് ഒരിക്കലും കരുതിയില്ല സുരേഷ്ഗോപിയെയും മമ്മൂട്ടിയെയും പിൻതള്ളി ആ വേശം മുരളി ചെയ്യുമെന്നും അത് ഇത്രയും വിജയിക്കുമെന്നും ! വെളിപ്പെടുത്തൽ !
മുരളി എന്ന മഹാനടന് പകരം വെക്കാൻ ഇന്ന് മലയാള സിനിമയിൽ മറ്റൊരു നടൻ ഇല്ല എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസിലാകും ആ നടന്റെ റേഞ്ച് എന്തായിരുന്നു എന്നത്. ഓരോ കഥാപാത്രമായി നമുക്ക് മുന്നിൽ ജീവിച്ച് കാണിച്ച് തരിക ആയിരുന്നു. ഇപ്പോഴും ജീവനുള്ള എത്രയോ കഥാപാത്രണങ്ങളാണ് നമ്മുടെ മനസ്സിൽ തന്നെ നിൽക്കുന്നത്. അതിപ്പോൾ നായകനായാലും വില്ലനായാലും, സഹതാരമായാലും എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ച മുരളി ഇന്ന് നമ്മോടൊപ്പമില്ല എന്നത് മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ട്ടം തന്നെയാണ്.
മുരളിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ചത് എടുക്കുമ്പോൾ അതിൽ ഒന്ന് ലാൽസലാം എന്ന ചിത്രമായിരിക്കും. വളരെ ശക്തമായ ഒരു കഥാപത്രമായിരുന്നു ലാൽസലാം, നായകനായ മോഹന്ലാലിനെപ്പോലെ വളരെ ശക്തമായ വേഷമായിരുന്നു മുരളിയുടെയും. വേണു നാഗവളളി സംവിധാനം ചെയ്ത ചിത്രത്തിൽ വമ്പൻ താര നിരതന്നെ ഉണ്ടായിരുന്നു, നായികമാരായി ഗീത, ഉർവ്വശി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. സ്റ്റീഫൻ നെട്ടൂരാനായി മോഹൻലാലും ഡികെ ആന്റണി എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചിരുന്നത്. ചെറിയാൻ കൽപ്പകവാടിയുടെ കഥയിലാണ് വേണു നാഗവളളി ലാൽസലാം സിനിമയായിൻ അണിയിച്ചൊരുക്കിയത്. മോഹൻലാലും മുരളിയും മത്സരിച്ച് അഭിനയച്ച ചിത്രം വൻ വിജയമായിരുന്നു. നൂറ്റമ്പതിലധികം ദിവസമാണ് ലാൽ സലാം കേരളത്തിലെ തിയ്യേറ്ററുകളിൽ ഓടിയത്.

എന്നാൽ അതിൽ ഏറ്റവും അതിശയകരമായ തോന്നിയത്, ഈ കഥ എഴുതുമ്പോൾ മുരളി ഈ സിനിമയിലെ ഇല്ലായിരുന്നു എന്നാണ് തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി പറയുന്നത്. തന്റെ മനസ്സിൽ ആ വേഷം ചെയ്യാൻ സുരേഷ് ഗോപിയോ, മമ്മൂട്ടിയോ ആയിരുന്നു, പിന്നെ മുരളി എങ്ങനെ ഈ സിനിമയിൽ എത്തി എന്ന് അദ്ദേഹം പറയുന്നു ആ വാക്കുകൾ ഇങ്ങനെ.. ഞാൻ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു മുരളി താമസിച്ചിരുന്നത്. അന്ന് മുരളി സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയമായിരുന്നു. മുരളിക്ക് അന്നൊരു ഫോൺ പോലും ഇല്ലായിരുന്നു. എന്റെ ഫോൺ നമ്പറായിരുന്നു എല്ലാർക്കും കൊടുത്തിരുന്നത്. മുരളിയുടെ ഡേറ്റിന് ആൾക്കാര് വിളിക്കുമ്പോ ഞാനാണ് ഫോൺ എടുക്കുക.
ഞങ്ങൾ തമ്മിൽ അത്ര അടുപ്പമായിരുന്നു. അങ്ങനെ ആ സമയത്താണ് ലാൽസലാം സിനിമ എഴുതുന്നത്. നെട്ടുരാന്റെ ക്യാരക്ടറിൽ മോഹൻലാലും ഡികെ ആന്റണിയായി ഒന്നുകിൽ മമ്മൂട്ടിയോ അല്ലെങ്കിൽ സുരേഷ് ഗോപിയോ അങ്ങനെയാണ് മനസിലുണ്ടായിരുന്നത്. അന്ന് അങ്ങനെയെ ചിന്തിക്കാൻ ഒക്കത്തുളളു. ഇത് വളരെ ശക്തമായ കഥാപാത്രമല്ലേ ടിവി തോമസിനെ ഓർമ്മിപ്പിക്കുന്ന പോലത്തെ, അപ്പോ ഈ സമയത്ത് എല്ലാം എന്റെ മുറിയിൽ മുരളി ഇങ്ങനെ കയറി ഇറങ്ങി പോയികൊണ്ടിരിക്കുകയാണ്. അന്ന് മുരളി നൂറ് ശതമാനം സഖാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവൻ മനസിലുളള ആളല്ലേ. അതിന്റെ ബോഡി ലാംഗ്വേജും, അതിന്റെ പറയുന്ന വാക്കുകളുമെല്ലാം പുളളിക്ക് അറിയാം. അപ്പോ അന്ന് ഏതോ ഒരു നിമിഷം എന്റെ മനസ്സിൽ അങ്ങനെ ഒരു തോന്നൽ വന്നു.
ശേഷം ഞാൻ കാര്യം വേണുചേട്ടനോട് ചോദിച്ചു. നമുക്ക് ഡികെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് കൊടുത്താലോ എന്ന്. അപ്പോ വേണുചേട്ടനും പറഞ്ഞു, ഞാനും അത് പറയാൻ തുടങ്ങുവാരുന്നു എന്ന്. അന്ന് ഭയങ്കര റിസ്‌കാണ് എടുത്തതെങ്കിലും മുരളി ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ആ കഥാപാത്രമായി അയാൾ ജീവിച്ചു കാണിച്ചുതന്നു. ആ സിനിമയുടെ വിജയത്തിന് മുരളി ഒരു വലിയ ഘടകമായി മാറി ഞങ്ങളുടെ തീരുമാനം നൂറ് ശരിയായി മാറിയെന്നും അദ്ദേഹം പറയുന്നു..
Leave a Reply