മകളായിരുന്നു അദ്ദേഹത്തിന് എല്ലാം, അച്ഛന്റെ അതെ സ്വഭാവമാണ് മകൾക്കും ! വീടിനെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരാളുടെ വേർപാട് പറയാനും പറഞ്ഞുതീർക്കാനുമാകാത്ത ഒന്നാണ് ! മിനി പറയുന്നു !

മുരളി എന്ന അതുല്യ പ്രതിഭക്ക് പകരംവെക്കാൻ ഇന്ന് ഈ നിമിഷം വരെയും സിനിമ ലോകത്ത് ഒരാളില്ല എന്നത് പകൽ വെളിച്ചം പോലെ സത്യമായ ഒന്നാണ്. അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് പതിമൂന്ന് വർഷത്തിൽ കൂടുതലാകുന്നു. ഇന്നും അദ്ദേഹത്തിന്റെ വേർപാടിൽ ഉള്ള് ഉലഞ്ഞു കഴിയുന്ന അദ്ദേഹത്തിന്റെ ഭാര്യ മിനി  അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഏക മകൾ കാർത്തിക ഇന്ന് വിവാഹിതയാണ്.

മിനിയുടെ വാക്കുകൾ ഇങ്ങനെ… ഞാൻ അദ്ദേഹത്തിന്റെ മുറപ്പെന്നായിരുന്നു, പക്ഷെ എന്ന് കരുതി തമ്മിൽ പ്രണയമൊന്നും ഇല്ലായിരുന്നു. അടുത്തടുത്ത വീടുകൾ, ഒരു കുടുബം പോലെ. എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും തമ്മിൽ ഒരു സംസാരവും ഇല്ലായിരുന്നു. മുരളിയെ ഞാൻ അയാൾ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അദ്ദേഹത്തിന്റെ സഹോദരങ്ങൾ വളരെ സ്നേഹത്തോടെ മുരളിയെ അങ്ങനെ വിളിക്കുന്നത് കേട്ടാണ് ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങിയത്. ഞങ്ങളുടെ വീട് കാർത്തികയിൽ ഇന്നും അദ്ദേഹത്തിനെ ചൂട് കെട്ടടങ്ങിയിട്ടില്ല.

ഇന്നും ആ വേർപാട് ഞാൻ അംഗീകരിച്ചിട്ടില്ല. അദ്ദേഹം ഇന്നും ഏതോ നീണ്ട ഒരു സിനിമയുടെ തിരക്കിലാണ്. അതികം വൈകാതെ വീട്ടിലേക്ക് തിരികെ വരും എന്ന് മാത്രമേ ആ വിയോഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നുള്ളു. സന്തുഷ്ടമായ കുടുംബാന്തരീക്ഷമാണ് കലാ ലോകത്തേക്കുള്ള ഉയർച്ച എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം അത്തരത്തിൽ അയാൾ ഉണ്ടാക്കിയ സ്നേഹ സമൃദ്ധമായ ആ അന്തരീക്ഷം ഇന്നും ഇവിടെ നിലനിൽക്കുന്നത്കൊണ്ട്. അദ്ദേഹം എപ്പോഴും ഇവിടെ തന്നെ ഉണ്ട് എന്ന് എപ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെ ഈ കൊച്ചു വീടിനെ ആയാൽ ഒരു സ്നേഹ പുതപ്പുകൊണ്ട് എന്നും മൂടിവെച്ചിരുന്നു. വീടിനെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരാളുടെ വേർപാട് പറയാനും പറഞ്ഞുതീർക്കാനുമാകാത്ത വേദനകളുടെ പട്ടികയിലാണ്.

ഞങ്ങളുടെ വിവാഹം തീരുമാനിച്ചിരുന്നു എങ്കിലും തമ്മിൽ ഒരു സംസാരവും ഇല്ലായിരുന്നു. അയാളുടെ ആ,ദർ,ശങ്ങളെ കുറിച്ചോ അ,ഭിരുചികളെ കുറിച്ചോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. അറിയാനായി ഞാൻ അന്വേഷിച്ചിരുന്നുമില്ല. വീട് വസ്ത്രം, ആഭരണം ഇതിലൊന്നും ആഡംബരങ്ങളും ആർഭാടങ്ങളും അയാൾക്ക് ഇഷ്ടമായിരുന്നില്ല, വളരെ ലളിതമായ വിവാഹമായിരുന്നു. പിന്നീട് അയാളുടെ ഇഷ്ടങ്ങൾ എന്റേത് കൂടിയായിമാറി. മകൾ കാർത്തികയും അച്ഛന്റെ അതേ സ്വഭാവമാണ്.

കാർത്തികയും വളരെ ലളിതമായി നടക്കാനാണ് ഇഷ്ടം. അയാളിലെ നട,ന്റെ കാര്യത്തിൽ ഞാൻ ഇട,പെട്ടിട്ടേ ഇല്ല, ചെയ്യുന്ന ഓരോ വേ,ഷവും വളരെ അതിശയത്തോടെയാണ് നോക്കിയിരുനുട്ടുള്ളത്. കഥാപാത്രമായി മാറുന്ന മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല. പ്രത്യേകിച്ചും വില്ലൻ വേഷങ്ങൾ യഥാർഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ല. സൗഹൃദങ്ങൾ അദ്ദേഹത്തിന് ഒരുപാട് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അയാളുടെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രാദാസ് സാറായിരുന്നു. ആ വിയോഗം അന്നയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും മിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *