മുരളിയെ പോലെ ഒരു അതുല്യ കലാകാരമനോട് കാണിക്കുന്ന അനാദരവ് ആയിട്ടാണ് ഇതിനെ കാണാൻ കഴിയുന്നത് ! ലക്ഷങ്ങളാണ് എഴുതിത്തള്ളാൻ ഉത്തരവായത് !
മലയാള സിനിമയുടെ അതുല്യ പ്രതിഭകളിൽ ഒരാളായ നടൻ മുരളി അകാലത്തിൽ നമ്മെ വിട്ടു യാത്രയായത് കലാ ലോകത്തിന് തന്നെ ഒരു തീരാനഷ്ടമായിരുന്നു. ഓരോ കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു കാണിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ച് കാണിച്ചുതരികയായിരുന്നു, മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ടമാണ് മുരളി എന്ന വിസ്മയിപ്പിച്ച ഒരു കലാകാരനറെ വിടവാങ്ങൽ. ഇന്ന് ആ നഷ്ടത്തിന് ഇപ്പോൾ പതിമൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
പഠനത്തിന് ശേഷം യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. ജോലി കിട്ടി തിരുവനന്തപുരത്ത് എത്തിയതിടെയാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവാകുന്നത്. യൂണിവേഴ്സിറ്റിയിലെ ജോലിക്കിടയില്‍ നടനും നാടകപ്രവര്‍ത്തകനുമായ പ്രൊഫ. നരേന്ദ്രപ്രസാദ് നിമിത്തമാകുകയും, അദ്ദേഹത്തിന്റെ നാടക റിഹേഴ്‌സൽ കാണാൻ പോയ ,മുരളി ഒരു ദിവസം അതിൽ പകരക്കാരനായി മാറുകയായിരുന്നു.
ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട് ഏറെ സങ്കടകരമായ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംഗീത നാടക അക്കാദമിയിൽ മുൻ ചെയർമാൻ കൂടിയായ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ് ഉത്തരവിറക്കി. ശില്പി പണിത മുരളിയുടെ പ്രതിമ മുരളിയുമായി യാതൊരു രൂപസാദൃശ്യമില്ലാത്തത് ആണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു കാര്യം.
ഈ ശിൽപം കുളമായതോടെ കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ, പണം തനിക്ക് തിരിച്ചടയ്ക്കാൻ യാതൊരു നിവൃത്തിയില്ലെന്നു ശിൽപി അറിയിച്ച സാഹചര്യത്തിൽ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളാനാണ് ഇപ്പോൾ ഉത്തരവ് ആയിരിക്കുന്നത്. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ.
നിലവിൽ സർക്കാരിന്റെ ധന സഹായത്തോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്. മുരളിയുടെ ഈ വെങ്കല പ്രതിമയ്ക്കായി ഏകദേശം 5.70 ലക്ഷം രൂപ നിർമാണച്ചെലവു കണക്കാക്കിയാണു കരാർ നൽകിയത്. എന്നാൽ ഇത്രയും തുക ചിലവാക്കി നിർമ്മിച്ച ഈപ്രതിമയ്ക്കു മുരളിയുമായി ഒരു സാദൃശ്യം ഇല്ലായിരുന്നു എന്നാണ് ആക്ഷേപം. രൂപമാറ്റം വരുത്താൻ പല തവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും അതിലും പരാജയപ്പെട്ടു. തുടർന്നു ശിൽപ നിർമാണം നിർത്താൻ അക്കാദമി നിർദേശിച്ചു. ഇതിനിടെ മുൻകൂറായി മുഴുവൻ തുകയും ശിൽപി കൈപ്പറ്റി. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പിൽ സ്ഥാപിച്ചിരുന്നു.
ശേഷം ഇതിനെത്തൊരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ്, തുക ശില്പി തിരിച്ചടക്കണം എന്ന ഉത്തരവ് ഉണ്ടായത്, തന്റെ സാമ്പത്തിക സ്ഥിതി വെച്ച് അതിനുള്ള കഴിവ് ഇല്ലന്ന് പറഞ്ഞതിനെ തുടർന്നാണ് ഈ തുക ഇപ്പോൾ എഴുതി തള്ളാൻ ഉത്തരവ് ആയിരിക്കുന്നത്. മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി. ലങ്കാലക്ഷ്മി നാടകത്തിൽ മുരളി അഭിനയിച്ച കഥാപാത്രത്തിന്റെ മാതൃകയിലാണ് ശിൽപം നിർമിച്ചതെന്നാണ് ശിൽപിയുടെ വിശദീകരണം. ഏതായാലും ഇപ്പോൾ ഇത് മുരളിയെപോലെ ഒരു അതുല്യ പ്രതിഭയോട് സർക്കാർ കാണിച്ചിരിക്കുന്ന കടുത്ത അനാദരവ് ആണെന്നാണ് ആരാധാകരുടെ അഭിപ്രായം.
Leave a Reply