ഇന്നും അതൊരു വിങ്ങലാണ് ! പെട്ടെന്ന് ഒരു ദിവസം എന്നോട് അകലാനും മാത്രം എന്താണ് അയാൾക്ക് സംഭവിച്ചത് ! വാക്കുകൾ ഇടറി മമ്മൂട്ടി പറയുന്നു !

മലയാള സിനിമക്ക് നഷ്‌ടമായ അതുല്യ കലാകാരനാണ് മുരളി. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ വിയോഗം ഇന്നും ഉൾകൊള്ളാൻ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും സഹ പ്രവർത്തകരും. ആ കൂട്ടത്തിൽ ഒരാളാണ് മമ്മൂട്ടി. ഇരുവരും ഒന്നിച്ച ചിത്രരങ്ങൾ എല്ലാം വിജയം നേടിയവയും ആയിരുന്നു. ‘അമരം’  ഇപ്പോഴും ഒരു വിസ്മയമാണ്. സിനിമയിലെ ആ പൊരുത്തം അത് ഇവരുടെ വ്യക്തി ജീവിതത്തിലും ഉണ്ടായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇടക്ക് എന്തോ കാരണത്താൽ മുരളിക്ക് മ്മൂട്ടിയോട് പിണക്കം ഉള്ളതായി മമ്മൂട്ടിക്ക് തോന്നിയിരുന്നു. അതിനെ കുറിച്ച് മമ്മൂട്ടി എപ്പോൾ പറഞ്ഞാലും വളരെ വികാരഭരിതനായാണ് മറുപടി പറയാറുള്ളത്. ഈ ലോകത്ത് നിന്ന് മുരളി വിടപറഞ്ഞിട്ട് 13 വർഷങ്ങൾ പിന്നിടുന്നു.

മുരളിയെ കുറിച്ച് എപ്പോൾ പറഞ്ഞാലും മമ്മൂട്ടി വികാരഭരിതനായി മാറും.  അതിനൊരു കാരണമുണ്ട്. മമ്മൂട്ടിയുടെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ ഒരുമിച്ച് ചെയ്ത സിനിമകൾ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും ഞങ്ങള്‍ തമ്മില്‍ അത്രയും ശക്തമായ ഒരു ഇമോഷണല്‍ ലോക്കുണ്ട് എന്നത്. പക്ഷെ പെട്ടന്ന് ഒരു ദിവസം മുതൽ കാരണം എന്തെന്ന് പോലും അറിയാതെ  മുരളി തന്നില്‍ നിന്നും അകന്നുപോയതിനെ കുറിച്ചും മമ്മൂട്ടി പറയുന്നത് ഇങ്ങനെ. എന്തിന് വേണ്ടിയാണ് മുരളി തന്നില്‍ നിന്നും അകന്നതെന്ന് അറിയില്ല,  എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ്. ഞാന്‍ കഴിക്കാത്ത ആളാണ്. അതുകൊണ്ടുതന്നെ ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്.

ഞങ്ങൾ തമ്മിൽ ഏത് കഥാപാത്രം ചെയ്താലും സുഹൃത്തുക്കളായാലും ശത്രുക്കളായാലും ശരി ഒരു ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും, ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലായാലും അതുണ്ട്. അത്തരത്തില്‍ മാനസികമായി വളരെ വികാരപരമായി അടുത്ത ആള്‍ക്കാരാണ് ഞങ്ങള്‍. പക്ഷെ ഒരു സുപ്രഭാതത്തില്‍ അവന് ഞാന്‍ ശത്രുവായി മാറി. ഞാന്‍ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് അതെപ്പോഴും ഉള്ളിൽ ഒരു നീറ്റലാണ്, ഭയങ്കരമായിട്ട് ഒരു മിസ്സിങ്.

അതിന്റെ ആ കാരണമെന്താണെന്ന് ഇന്നും എനിക്ക് അറിയില്ല. അത് അറിയാത്തത് ഇന്നും ഒരു വിങ്ങലാണ്, എന്തായിരുന്നിരിക്കും അവന് എന്നോടുള്ള ആ വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടിവിക്കാര്‍ മുരളിയുടെ അടുത്ത് ചെന്നപ്പോൾ അന്ന് അയാൾ  പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. മലയാളത്തിന്റെ ക്ലൗസ്‌കിന്‍സ്‌കിയാണ് മമ്മൂട്ടി.

അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ട് സിനിമയില്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഒരു മികച്ച  ആക്ടറാണ്. എന്നെ പറ്റി അങ്ങനെയൊക്കെ പറഞ്ഞ ആളാണ്,  എന്നിൽ നിന്നും അകന്ന് പോകാൻ എന്തെങ്കിലും ഒരു  കാരണം ഉണ്ടാകാം, എന്നാൽ എന്റെ അറിവിൽ അങ്ങനെ ഒരു കാര്യവുമില്ല, എനിക്കറിയില്ല എന്താണെന്ന്. ഞാനൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്ത് എന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല. പക്ഷേ എന്നില്‍ നിന്നും പെട്ടെന്ന് അകന്നുപോയി. അത്തരത്തില്‍ ഒത്തിരിപ്പേര്‍ നമ്മളില്‍ നിന്ന് അകന്ന് പോയിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *