ഒരു പ്രത്യേക സ്വഭാവപ്രകൃതമാണ് മുരളിയുടേത് ! ആ സ്ഥലത്തിന് പിന്നീട് ‘മുരളി മുങ്ങി’ എന്ന പേരിട്ടു ! നടന്ന സംഭവം പറഞ്ഞ് ലാൽജോസ് !

മലയാള സിനിമക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആളാണ് ലാൽജോസ്. ചമ്പക്കുളം തച്ചൻ എന്ന സെറ്റിൽ സഹ സംവിധായകനായി കമലിന് ഒപ്പം ലാൽജോസും ഉണ്ടായിരുന്നു. ഇപ്പോഴതാ ആ സെറ്റിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് ലാൽജോസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചമ്പക്കുളം തച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് രസകരമായ ഓർമ്മകൾ ഉണ്ട്. പക്ഷെ അത് പോലെ തന്നെ ദുഖകരമായ ഓർ‌മ്മകളും ഉണ്ട്. ആ സിനിമയിൽ പ്രധാന റോളിൽ അഭിനയിച്ച മോനിഷ അധികം വൈകാതെ നമ്മളെ വിട്ടുപോയി, പിന്നെ മുരളി ചേട്ടൻ പോയി, ഇപ്പോൾ വേണു ചേട്ടനും പോയി…

മുരളി ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ മറക്കാൻ കഴിയാത്ത ചില ഒരു സംഭവമുണ്ട്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിം​ഗ് നടക്കുമ്പോൾ ആർദ്രം എന്ന സിനിമയുടെ ഷൂട്ടിം​ഗും ആലപ്പുഴയിൽ ഉണ്ടായിരുന്നു. സ്നേഹ സാ​ഗരം എന്ന സിനിമയിലും മുരളിച്ചേട്ടൻ ആയിരുന്നു നായകൻ. ഷൂട്ടിംഗ് പൂർത്തിയായ ആ സിനിമയുടെ ഡബ്ബിങ് അന്ന് മദ്രാസിൽ നടക്കുകയാണ്, അപ്പോൾ മുരളി ചേട്ടന് പോകണം. പക്ഷെ കമൽ സാർ സമ്മതിച്ചില്ല, കാരണം മുരളിച്ചേട്ടന്റെയും വേണു ചേട്ടന്റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയതാണ്. അവർ ഒരുമിച്ചുള്ള സ്റ്റണ്ട് സീനാണ് എടുക്കാനുള്ളത്.

ഇത് കഴിയാതെ എന്തായാലും പോകാൻ കഴിയില്ലെന്ന് കമൽ സാർ ഉറപ്പിച്ച് പറഞ്ഞു, അത് അവർ തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടാക്കി, അങ്ങനെ ഷൂട്ടിങ് രാവിലെ തന്നെ തുടങ്ങി. പാടത്തുകൂടി ഉള്ള ഓട്ടവും ചാട്ടവും ഇടിയും എല്ലാം എടുത്തപ്പോൾ ഉച്ചയായി, ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി എടുക്കാമെന്ന് പറഞ്ഞ് ചെളിയെല്ലാം കളയണം കുളിക്കണം എന്നുപറഞ്ഞ് മുരളി സാർ മുറിയിലേക്ക് പോയി. ബാക്കി എല്ലാവരും പാട വരമ്പത്ത് നിന്ന് തന്നെ ഉച്ച ഭക്ഷണം കഴിച്ചു അങ്ങനെ ഉച്ച കഴിഞ്ഞും അദ്ദേഹത്തെ കാണാതെ വന്നതോടെ കമൽ സാർ ദേഷ്യപെടാൻ തുടങ്ങി.

എന്നാണെങ്കിൽ മൊബെെൽ ഫോൺ ഒന്നും ഇല്ലാത്ത കാലമാണ്, ഹോട്ടലിൽ പോയപ്പോഴാണ് അറിയുന്നത് റിസപ്ഷനിൽ ഒരു കുറിപ്പ് എഴുതി വെച്ച് മുരളി ചേട്ടൻ മദ്രാസിലേക്ക് പോയിരുന്നു. ആ കുറിപ്പിൽ എഴുതിയിരുന്നത് ഇങ്ങനെ, ‘ചെയ്യുന്നത് തെമ്മാടിത്തരം ആണെന്ന് അറിയാം, ക്ഷമിക്കുമല്ലോ വേറെ വഴിയില്ല’ എന്നായിരുന്നു. ആ ഷൂട്ട് ചെയ്ത സ്ഥലത്തിന് ഞങ്ങൾ മുരളി മുങ്ങി എന്ന് അന്ന് പേരിട്ടു. പിന്നീട് അദ്ദേഹം വന്ന ശേഷം ഷൂട്ട് ചെയ്യുമ്പോൾ ഇന്ന് മുരളി മുങ്ങിയുടെ തെക്ക് വശത്തുള്ള പാടത്താണ്, വലത് വശത്തുള്ള പാടത്താണ് ഷൂട്ട് എന്ന് പറയുമായിരുന്നു. മുരളിയേട്ടനെ അത് പറഞ്ഞ് കുറേ കളിയാക്കുമായിരുന്നു. ആ സിനിമ റിലീസ് ചെയ്ത് വലിയ ഹിറ്റ് ആയിരുന്നു എന്നും ലാൽജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *