
ഇതിലും വലിയ പ്രശ്നം ഞങ്ങൾ നേരിട്ടിട്ടുണ്ട്, പക്ഷെ ഞങ്ങളാരും ഇങ്ങനെ പൊ,ട്ടിക്ക,രഞ്ഞില്ലല്ലോ ! റോബിനെ ആശ്വസിപ്പിച്ച് നിമിഷയും ജാസ്മിനും !
ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും അതിലെ താരങ്ങളെ ഇപ്പോഴും ആരാധകർ വെറുതെ വിട്ടിട്ടില്ല. അതിൽ ദിൽഷയും റോബിനും എന്നും സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയമായി മാറിയിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് ഏവരും പ്രതീക്ഷിരുന്നു എങ്കിലും ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും ദിൽഷ മറുപടി പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിൽഷ പങ്കുവെച്ച ഇൻസ്റ്റ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സമൂഹ മാധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകൾ താരത്തെ ഏറെ ബാധിച്ചിരുന്നു, വളരെ വികാരഭരിതമായിട്ടാണ് ദില്‍ഷ കഴിഞ്ഞ ദിവസം രാത്രി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്. റോബിനും ബ്ലെസ്സിയും കാരണം താന്‍ പന്താടപ്പെടുകയാണ്, താന്‍ ആത്മാര്‍ത്ഥമായി കണ്ട സൗഹൃദത്തെ അവര്‍ രണ്ട് പേരും അങ്ങനെ കണ്ടില്ല. എനിക്ക് മാത്രമാണ് ആ സൗഹൃദം പവിത്രമായി തോന്നിയത്. അതിന്റെ പേരില്‍ അനുഭവിച്ചത് മുഴുവന്‍ ഞാന്‍ മാത്രമാണ്. അതുകൊണ്ട് ബ്ലെസ്ലിയും റോബിനും ആയുള്ള ബന്ധം മുഴുവന്‍ ഉപേക്ഷിക്കുന്നു എന്നായിരുന്നു ദില്‍ഷ പറഞ്ഞത്.
ഇത് താരങ്ങളുടെ എല്ലാ ആരാധകരെയും നിരാശപെടുത്തുകയും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ദിൽഷ വീഡിയോ പങ്കിട്ടുവെച്ചതിന് പിന്നാലെ മറുപടിയുമായി റോബിനും എത്തിയിരുന്നു. ബഹുമാനം മാത്രം, സന്തോഷത്തോടെ ഇരിയ്ക്കൂ, നിന്നെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. എല്ലാ നല്ല ഓര്‍മകള്‍ക്കും നന്ദി എന്നും റോബിന് എഴുതി. സംഭവങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ ജാസ്മിനും നിമിഷവും പ്രതികരണം അറിയിച്ചിരിക്കുകയാണ്.

ഇരുവരും റോബിനെയും ദില്‍ഷയെയും പിന്തുണച്ചും ആശ്വസിപ്പിച്ചുംരംഗത്ത് എത്തി. എന്തൊക്കെയാണ് ഇന്നലെ രാത്രി കൊണ്ട് സംഭവിച്ചത്. ഞാന്‍ ദില്‍ഷയുടെ തീരുമാനത്തെ ബഹുമാനിയ്ക്കുന്നു. ആരും ആരിലും സമ്മര്‍ദ്ദം ചെലുത്തി ഒരു റിലേഷന്‍ഷിപ്പില്‍ കൊണ്ടു പോകാന്‍ സാധിയ്ക്കില്ല. ഇപ്പോള്‍ ഈ തീരുമാനം എടുത്തത് അവളുടെ നല്ലതിനാണ് എന്ന് നിമിഷ പറഞ്ഞു. കൂടാതെ റോബിന് എന്റെ അടുത്ത സുഹൃത്താണ്. അവനെ ആശ്വസിപ്പിയ്ക്കുക എന്നത് എന്റെ കടമയാണ്. അവന് നന്നായിരിയ്ക്കുന്നു എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. അവനതിന് സാധിയ്ക്കും. പിന്നെ മറ്റൊരു കാര്യം എനിക്ക് ജാസ്മിനും റിയാസിനും എല്ലാം ഇതിന്റെ എല്ലാം ഇരട്ടി സൈബര്‍ അറ്റാക്ക് കിട്ടിയിട്ടുണ്ട്, പക്ഷെ ഞങ്ങളാരും ഇത് പോലെ പൊട്ടിക്കരഞ്ഞിട്ടില്ല. കാരണം ഞങ്ങള്‍ സ്ട്രോങ് ആണ്..
അതേ സമയം ജാസ്മിൻ പങ്കുവെച്ച പ്രതികരണം ഇങ്ങനെ… ഹാര്‍ട്ട് ബ്രേക്ക് യഥാര്‍ത്ഥമാണ്. ഒരുപാട് ഹാര്‍ട്ട് ബ്രേക്ക്സ് ഞാനും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അത് മനസ്സിലാക്കാന്‍ സാധിയ്ക്കും. റോബിന് ജീവിതം അങ്ങനെയാണ്, നമ്മള് ആഗ്രഹിച്ചത്, വേണം എന്ന് ഒരുപാട് മോഹിച്ചത് എല്ലാം കിട്ടണം എന്നില്ല. ചില സമയത്ത് നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അത് തിരിച്ച് വന്നേക്കാം, അല്ലെങ്കില്‍ അതിനെക്കാള്‍ വലുത് എന്തെങ്കിലും തിരിച്ചു വന്നേക്കാം. അതുകൊണ്ട് സ്ട്രോങ് ആയി നില്ക്കുക എന്നാൽ ജാസ്മിൻ പറഞ്ഞത്.
Leave a Reply