‘ദിൽഷക്ക് കൈയ്യടിച്ച് എ.ആർ റഹ്‌മാൻ’ ! എന്തായാലും നീ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട് ! ദിൽഷക്ക് ആശംസകൾ അറിയിച്ച് സൂരജ് !

ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ്‌ബോസ് വിജയ് ആയി എത്തിയ ദിൽഷ ഇന്ന് ഏവരുടെയും പ്രിയങ്കരിയാണ്. ഡാൻസർ എന്ന നിലയിൽ നേരത്തെയും ദിൽഷ ഏവർക്കും സുപരിചിത ആയിരുന്നു. ബിഗ് ബോസിൽ എത്തിയ ശേഷം ദിൽഷയും റോബിനും തമ്മിൽ പ്രണയമാണ് അവർ ഒന്നിക്കണമെന്നും ഒരു കൂട്ടം ആരാധകർ ആവിശ്യപെട്ടിരുന്നു. പക്ഷെ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും അവ്യക്തമാണ്. ഇരുവരും വേര്പിരിയുകയും റോബിൻ ആരതി എന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആകുകയുമായിരുന്നു.

എന്നിരുന്നാലും ഇപ്പോഴുണ് ഇവർ ഇരുവരും സംസാര വിഷയമാകാറുണ്ടായിരുന്നു.ദിൽഷണ് ഇപ്പോൾ തന്റെ കരിയറിൽ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുകയാണ്. അതിനൊപ്പം നല്ല കഥയും കഥാപാത്രവും വന്നാൽ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹം തനിക്കുണ്ടെന്നും ദിൽഷ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതിമനോഹരമായി ഏത് സ്റ്റൈൽ നൃത്തവും ഫുൾ എനർജിയിൽ അവതരിപ്പിക്കാറുള്ള ദിൽഷ കഴിഞ്ഞ ദിവസം പങ്കുവെച്ച rട്രെൻഡിങ് ഡാൻസ് റീലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ് സൂപ്പർ താരം സിമ്പുവിന്റെ വേന്ത് തനിന്തത് കാടിലെ മില്യൺ കണക്കിന് വ്യൂസുള്ള മല്ലിപ്പൂ എന്ന ​ഗാനത്തിന് ദിൽഷ ചുവടുവെച്ചത്.

ദിൽഷയും റംസാനും അതിമനോഹരമായി ചെയ്ത റീൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്. ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ താരങ്ങളെ തേടി എത്തിയ ആ വലിയ സന്തോഷമാണ് സംസാര വിഷയം. ഇതേ ഗാനത്തിന്റെ സംഗീത സംവിധായകൻ ആയ സാക്ഷാൽ എ.ആർ റഹ്മാൻ തന്നെ ആ റീൽസ് വീഡിയോ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചു. അതിന്റെ ത്രില്ലിലാണ് ദിൽഷയും റംസാനും. ഇതിലും വലിയ ഒരു അം​ഗീകാരവും തങ്ങൾക്ക് ഇനി കിട്ടാനില്ലെന്നാണ് ദിൽഷയും റംസാനും കുറിച്ചത്. ഇതിന് ശേഷം ദിൽഷയുടെ അടുത്ത സുഹൃത്ത് സൂരജ് എം നായർ ദിൽഷയെ അഭിനന്ദിച്ച് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വെറും അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ഇന്ന് ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഇൻഡസ്ട്രിയിലെ പ്രശസ്തരായവർക്കിടയിൽ നിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നതും നിന്റെ കഴിവ്, അതുപോലെ വർക്കുകൾ എന്നിവ അവർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിലും സന്തോഷമുണ്ട്. എന്തായാലും നീ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നീ കൂടുതൽ പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ കൂടുതൽ കഴിവുള്ള പ്രതിഭകൾ നിന്റെ ജോലി തിരിച്ചറിയും. നിനക്ക് മുന്നിൽ ഒരു വലിയ ജീവിതമുണ്ട്. എന്നും സൂരജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *