‘ഈ വിജയം നേടാൻ പൂർണ്ണ അർഹതയുള്ള ആളുതന്നെയാണ് ഞാൻ’ ! വിമർശനങ്ങൾക്ക് മറുപടിയുമായി ദിൽഷ ! കൈയ്യടിച്ച് ആരാധകർ !

ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ ബിഗ് ബോസ് തരംഗമാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ 4 ടൈറ്റിൽ വിന്നറായി ദില്ഷാ പ്രസന്നൻ എത്തിയിരിക്കുകയാണ്. ഇത് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ലേഡി ബിഗ്‌ബോസ് എത്തുന്നത്. എന്നാൽ ദിൽഷക്ക് അർഹതപ്പെട്ട ഒരു വിജയമല്ല എന്നാണ് ഇപ്പോൾ സഹ മത്സരാർഥികൾ സഹിതം ആരോപിക്കുന്നത്. തങ്ങളുടെ എല്ലാം മനസ്സിൽ വിജയ് റിയാസ് സലിം ആണെന്നാണ് ഏവരും ഒരുപോലെ പറയുന്നത്.

അതുപോലെ പല സെലിബ്രറ്റികളും റിയാസിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആദ്യമായി തനിക്ക് എതിരെ വരുന്ന ആരോപങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാ​ഗ്രാമിലൂടെ ആയിരുന്നു ദില്‍ഷയുടെ പ്രതികരണം. ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ..  എന്നെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ.

അപ്പോൾ അതിന്റെ ഭാഗമായി വരുന്ന രണ്ടു പ്രതികരണങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ഞാന്‍ അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച്‌ വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോള്‍ ഓക്കെയാണ്. ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാന്‍ അര്‍ഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. എന്നെ സപ്പോർട്ട് ചെയ്ത എന്റെ പ്രേക്ഷകർക്കും, ദിൽഷാ ആര്മിക്കും റോബിൻ ആര്മിക്കും, ദിൽറോ ആര്മിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു എന്നും ദിൽഷാ പറയുന്നു. കൂടാതെ ട്രോഫി റോബിന്റെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്ന ദിൽഷയുടെ വിഡിയോയും ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നു. ഈ വിജയം ഞങ്ങളുടേതാണ് എന്നാണ് വളരെ അഭിമാന പൂർവം ദിൽഷ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *