
ഞാൻ വഴിതെറ്റിപോകാൻ ചാൻസ് ഉണ്ടെന്ന്, ഒടുവിൽ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു ! അങ്ങനെ ഉള്ള മെസേജുകൾ ആയിരുന്നു കൂടുതലും ! കുഞ്ചാക്കോ ബോബൻ പറയുന്നു !
കുഞ്ചാക്കോ ബോബൻ മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരിൽ ഒരാളാണ്, അടുത്തിടെയായി ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ചെയ്യുന്ന ചാക്കോച്ചൻ ഇന്ന് പ്രേക്ഷക പ്രതീക്ഷയുള്ള് നടന്മാരിൽ ഒരാളാണ്. ഒരു സമയത്ത് ചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തിൽ നിന്ന് ഒരുപാട് അകലെയാണ് ചാക്കോച്ചൻ എന്ന അഭിനേതാവ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’ ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊഷന്റെ ഭാഗമായി ചാക്കോച്ചൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ, രാമന്റെ ഏദൻ തോട്ടം എന്ന ചിത്രം എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. ഒരുപാട് ഇൻവോൾവ് ചെയ്ത ചിത്രം കൂടി ആയിരുന്നു അത്. ആ ചിത്രത്തിന് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു. അങ്ങനെ മെസേജുകൾ കൂടിവന്നപ്പോൾ ഞാൻ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. പിന്നെ അൽപ്പം ബുദ്ധി കൂടി ഉള്ള ഭാര്യ ആയതുകൊണ്ട് തന്നെ താൻ വഴിതെറ്റി പോയില്ല എന്നും ഏറെ രസകരമായി ചാക്കോച്ചൻ പറയുന്നു.

അതുപോലെ തന്നെ മകനാണ് ഇപ്പോൾ ഞങ്ങളുടെ ലോകം, ഇസഹാക്ക് എന്ന പേര് സത്യത്തിൽ തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറയുന്നു. ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞ് ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തി വച്ചിരുന്നു. അതേ പ്രതീക്ഷയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ആ പേരിനു കാരണം ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്. സാറാ എന്ന പേര് ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
എല്ലാവരും ഇപ്പോൾ സാറക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, ‘പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകൾക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശ്ശിയുടെ ഏറ്റവും വലിയ പ്രാർത്ഥന അത് നടന്നു’. ഇനി ആ മുത്തശ്ശിയുടെ അടുത്ത പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. സർവേശ്വരൻ അനുഗ്രഹിച്ച് അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’എന്നാണ് ചാക്കോച്ചൻ പറയുന്നത്.
Leave a Reply