
ഞാൻ കാരണമാണ് അച്ഛൻ പോയതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു ! ഇപ്പോൾ അച്ഛനുമായി ബന്ധമൊന്നുമില്ല ! വൈഷ്ണവി പറയുന്നു !
മലയാള സിനിമയുടെ കുലപതി എന്ന് അവകാശപ്പെടാൻ കഴിവുള്ള നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായികുമാർ ഇന്ന് സിനിമ ലോകത്ത് ഏറെ പ്രശസ്തനായ നടനാണ്. അദ്ദേഹത്തിന്റെ ഏക മകൾ വൈഷ്ണവി സായികുമാറും ഇപ്പോൾ അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ആദ്യമായി ഒരു പൊതുവേദിയിൽ തന്റെ കുടുംബ കാര്യങ്ങൾ തുറന്ന് പറയുന്ന വൈഷ്ണവിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
താരപുത്രിയുടെ തുടക്കം സീരിയലിൽ കൂടിയാണ്. ഭര്‍ത്താവിനായിരുന്നു തന്നെ അഭിനേത്രിയായി കാണാന്‍ കൂടുതലിഷ്ടം. ആ പിന്തുണയിലാണ് അഭിനയിച്ച് തുടങ്ങിയതെന്നും താരം പറഞ്ഞിരുന്നു. സായ്കുമാറെന്ന അച്ഛനെക്കുറിച്ചും അഭിനയവഴിയില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് വൈഷ്ണവി. ഫ്ളവേഴ്സ് ഒരുകോടി പരിപാടിയിലൂടെയായാണ് തുറന്ന് പറഞ്ഞത്.
വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെ, സായികുമാറിന്റെ മകളെന്ന നിലയില്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന് എന്നെ വെട്ടിയിരുന്നു. അച്ഛനെ കുറിച്ച് പറയുക ആണെങ്കിൽ അമ്മയേക്കാളും ജോളിയാണ് അച്ഛന്. അച്ഛനുണ്ടെങ്കില്‍ വീട്ടിൽ എപ്പോഴും നല്ല രസമാണ്. അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അച്ഛനുമായി ബന്ധമില്ലെന്നായിരുന്നു വൈഷ്ണവി മറുപടി പറഞ്ഞത്. എന്റെ കാരണം കൊണ്ടാണ് അച്ഛന് പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്.

അതുപോലെഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്റെ ആദ്യത്തെ സീരിയൽ ആണ്. പക്ഷെ അവിടെ നിന്നും തനിക്ക് ഒരുപാട് അവഗണനകളും കളിയാക്കലുകളും, മാറ്റി നിർത്തലുകളും ഉണ്ടായിട്ടുണ്ട് എന്നും വൈഷ്ണവി പറയുന്നു. മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. നല്ലരീതിയില്‍ ചേര്‍ത്തുപിടിച്ചവർ തന്നെ പിന്നീട് അകറ്റിയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. സീരിയല്‍ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചിരുന്നു. സായ് കുമാറിന്റെ മകള്‍ എന്ന മേല്‍വിലാസം നൂറ് ശതമാനവും പോസിറ്റീവായാണ് വന്നത്. ആളുകള്‍ അച്ഛനെ എത്രത്തോളം ബഹുമാനിക്കുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനാവുന്നുണ്ട്. സായ് കുമാറിന്റെ മകള്‍ എന്ന പരിഗണന നന്നായി കിട്ടുന്നുണ്ട്.
അമ്മയും അഭിനയിക്കുകയും പാടുകയും എല്ലാം ചെയ്യുന്ന ആളാണ്, അച്ഛനോട് പറഞ്ഞിട്ടോ അല്ലങ്കിൽ അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയോട്ടോ അല്ല അഭിനയ ജീവിതം തുടങ്ങിയത് എന്നും, കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നും പറയാൻ താൻ താല്പര്യപെടുന്നില്ല എന്നും, മരിക്കുന്നതിന് മുന്‍പ് അച്ഛമ്മയെ കണ്ട് അനുഗ്രഹം മേടിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും വൈഷ്ണവി ഇതിനുമുമ്പും പറഞ്ഞിരുന്നു.
Leave a Reply