മുരളിയുടെ ഓർമകൾക്ക് ഇന്ന് 13 വർഷം ! മകൾ കാർത്തികയും അച്ഛന്റെ അതേ സ്വഭാവമാണ് ! മുരളിയുടെ ഓർമകളുമായി ഭാര്യ മിനി !

മലയാള സിനിമക്ക് ഒരിക്കലൂം മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് നടൻ മുരളി. അദ്ദേഹത്തെ ഇന്നത്തെ തലമുറ പോലും ആരാധിക്കുന്നു എന്നതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം അദ്ദേഹത്തിന്റെ കഴിവ്. ഇന്ന് മുരളി എന്ന അതുല്യ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വർഷം പൂർത്തിയാകുകയാണ്. അദ്ദേഹത്തിന്റെ ഓർമ ദിവസം നിരവധിപേരാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ മിനി മുരളിയെ കുറിച്ച് പങ്കുവെച്ച ഓർമകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മിനിയുടെ വാക്കുകൾ ഇങ്ങനെ, മുരളിയെ ഞാൻ അയാൾ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം  അദ്ദേഹത്തിന്റെ സഹോദരങ്ങൾ വളരെ സ്നേഹത്തോടെ മുരളിയെ അങ്ങനെ വിളിക്കുന്നത് കേട്ടാണ്  ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങിയത്. ഞങ്ങളുടെ വീട് കാർത്തികയിൽ ഇന്നും അദ്ദേഹത്തിനെ ചൂട് കെട്ടടങ്ങിയിട്ടില്ല.

ആ വേർപാട് ഇന്നും ഞങ്ങൾ ആരും ഉൾക്കൊണ്ടിട്ടില്ല.  അദ്ദേഹം  ഇന്നും ഏതോ നീണ്ട ഒരു സിനിമയുടെ തിരക്കിലാണ്. അതികം വൈകാതെ വീട്ടിലേക്ക് തിരികെ വരും എന്ന് മാത്രമേ ആ വിയോഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നുള്ളു. സന്തുഷ്ടമായ കുടുംബാന്തരീക്ഷമാണ് കാലാ ലോകത്തേക്കുള്ള ഉയർച്ച എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം അത്തരത്തിൽ അയാൾ ഉണ്ടാക്കിയ സ്നേഹ സമൃദ്ധമായ ആ അന്തരീക്ഷം ഇന്നും ഇവിടെ നിലനിൽക്കുന്നത്കൊണ്ട്. അദ്ദേഹം എപ്പോഴും ഇവിടെ തന്നെ ഉണ്ട് എന്ന് എപ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെ ഈ കൊച്ചു വീടിനെ ആയാൽ ഒരു സ്നേഹ പുതപ്പുകൊണ്ട് എന്നും മൂടിവെച്ചിരുന്നു. വീടിനെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരാളുടെ വേർപാട് പറയാനും പറഞ്ഞുതീർക്കാനുമാകാത്ത വേദനകളുടെ പട്ടികയിലാണ്.

അദ്ദേഹത്തിന്റെ മു,റപെണ്ണായിരുന്നു ഞാൻ . ‘നീയെത്ര ധന്യ’ എന്ന സിനിമയിൽ  അഭിനയച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു ഞങ്ങളുടെ വിവാഹം. മുറപ്പെണ്ണായിരുന്നു എങ്കിലും തമ്മിൽ പ്രണയമൊന്നും ഇല്ലായിരുന്നു. അടുത്തടുത്ത വീടുകൾ, ഒരു കുടുബം പോലെ. എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും തമ്മിൽ ഒരു സംസാരവും ഇല്ലായിരുന്നു. അയാളുടെ ആദർശങ്ങളെ കുറിച്ചോ അഭിരുചികളെ കുറിച്ചോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. അറിയാനായി ഞാൻ അന്വേഷിച്ചിരുന്നുമില്ല. വീട് വസ്ത്രം, ആഭരണം ഇതിലൊന്നും ആഡംബരങ്ങളും ആർഭാടങ്ങളും അയാൾക്ക്  ഇഷ്ടമായിരുന്നില്ല, വളരെ ലളിതമായ വിവാഹമായിരുന്നു.

അയാളുടെ ആ ഇ,ഷ്ടങ്ങൾ പതിയെ എന്റേത് കൂടെ ആയി. അതെല്ലാം നല്ലതാണെന്ന് മാത്രമേ തോന്നിയിട്ടുള്ളൂ, മകൾ കാർത്തികയും അച്ഛന്റെ അതേ സ്വഭാവമാണ്.വളരെ ലളിതമായി നടക്കാനാണ് അവൾക്കും ഇഷ്ടം. അയാളിലെ നടന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേ ഇല്ല, ചെയ്യുന്ന ഓരോ വേഷവും വളരെ അതിശയത്തോടെയാണ് നോക്കിയിരുനുട്ടുള്ളത്. കഥാപാത്രമായി മാറുന്ന മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല. പ്രത്യേകിച്ചും വില്ലൻ വേഷങ്ങൾ യഥാർഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ല.

ഒരുപാട് സൗഹൃദങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എങ്കിലും അയാളുടെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രാദാസ് സാറായിരുന്നു. ആ വിയോഗം അന്നയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും മിനി പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *