
എന്റെ ഇത്രയും നാളത്തെ സമ്പാദ്യം ഇതാണ് ! ജ,യി,ലിൽ നിന്ന് ഇറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം ! ശാലു മേനോൻ പറയുന്നു !
മലയാളി പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ശാലു മേനോൻ, സിനിമയിലും സീരിയലിലും തിളങ്ങിയ ശാലു ഇപ്പോൾ സീരിയൽ രംഗത്താണ് കൂടുതൽ ശോഭിച്ചത്. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു നർത്തകിയാണ്. പ്രതിഭാശാലിയായ തന്റെ മുത്തച്ഛനിൽ നിന്നും പകർന്ന് കിട്ടിയ അറിവും ശീലങ്ങളും ഇന്നും പിന്തുടരുന്ന ആളാണ് ശാലു, അരവിന്ദാക്ഷ മേനോൻ എന്ന പ്രശസ്ത നർത്തകന്റെ കൊച്ചുമകളാണ് ശാലു മേനോൻ.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ശാലു പറയുന്നത് ഇങ്ങനെ, ഇരുപത് വർഷത്തിൽ കൂടുതലായി കലാരംഗത്ത് ഉള്ള ആളാണ് താൻ, എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും, കലാപരമായി എന്തൊക്കെ നേട്ടങ്ങൾ സ്വാന്തമാക്കിയായാലും നമ്മളെ മറ്റുള്ളവർ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലായിരിക്കും. എന്റെ ജീവിതത്തിൽ കൂടുതലും സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. ജയിലിൽ നിന്നും ഇറങ്ങി നാലഞ്ച് മാസം കഴിഞ്ഞ ശേഷമായിരുന്നു വിവാഹം.
അദ്ദേഹവും എന്റെ അതേ ഫീൽഡിൽ നിന്നും ഉള്ള ആളാണ്. സജി ജി നായരാണ് ഭര്‍ത്താവ്. അദ്ദേഹത്തെ മുന്‍പേ അറിയാം. പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങളുടേത് ലവ് മ്യാരേജ് ഒന്നുമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കല്യാണാലോചനയുമായി അവര്‍ വന്നിരുന്നു. അന്നെനിക്ക് ഇരുപത് വയസോ മറ്റോ ഉള്ളു. അതുകൊണ്ട് സൗഹൃദമെന്ന നിലയില്‍ പോയി. വീണ്ടും അത് കറങ്ങി തിരിഞ്ഞ് കല്യാണമായി വന്നതാണെന്ന് ശാലു പറയുന്നു. തന്റെ എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട് എന്നും ശാലു പറയുന്നു. അതുപോലെ എന്റെ ഇന്‍ഡസ്ട്രിയില്‍ നിന്നും കട്ടസപ്പോര്‍ട്ടുമായി കൂടെ നില്ക്കുന്ന താരങ്ങളൊന്നുമില്ല. സൗഹൃദം സൂക്ഷിക്കുന്ന കാര്യത്തിൽ ഞാൻ അത്ര മികച്ചതല്ല.

അതുപോലെ തന്നെ ഞാൻ ഒരുപാട് സമ്പാദിച്ചു എന്ന് പറയുന്നവരുണ്ട്. എന്റെ അപ്പൂപ്പന് തുടങ്ങിയ ഡാന്‍സ് സ്കൂളാണ്. അറുപത്തി മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ട്. അവരായി തുടങ്ങി, അവർ ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം. അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു. അത്യാവശ്യം സമ്പാദിച്ചു. നല്ലൊരു വീട് വച്ചു. യൂട്യൂബില്‍ നിന്നും ചെറിയ രീതിയില്‍ വരുമാനം കിട്ടി തുടങ്ങി. വലിയ തുകയൊന്നുമില്ല. എന്നാലും എല്ലാംകൊണ്ടും തരക്കേടില്ല…
എന്റെ അഭിനയ ജീവിതത്തിൽ ആദ്യം ലഭിച്ചത് 2000 രൂപയാണ്. പത്തരമാറ്റ്’ എന്ന സീരിയലാണ് ഞാന്‍ ആദ്യം ചെയ്തത്. അതില്‍ പ്രേതമായിട്ടാണ് അഭിനയിച്ചത്. കലാക്ഷേത്രത്തില്‍ പോയി പഠിച്ച് ടീച്ചറായി ജോലി ചെയ്യാനായിരുന്നു ഇഷ്ടം. എങ്ങനെ ഒക്കെയോ ഇങ്ങനെയായി എന്നും ശാലു മേനോൻ പറയുന്നു.
Leave a Reply