എന്നെ മുഴുവനായും നശിപ്പിച്ചു! ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരില്ല ! കടുത്ത ആരോപണവുമായി ശാലു മേനോന്റെ ഭർത്താവ് !

സിനിമ സീരിയൽ രംഗത്തും പ്രശസ്ത നർത്തകി എന്ന നിലയിലും ഒരുപാട് പേരുകേട്ട ആളാണ് ശാലു മേനോൻ.  പ്രതിഭാശാലിയായ തന്റെ മുത്തച്ഛനിൽ നിന്നും പകർന്ന് കിട്ടിയ അറിവും ശീലങ്ങളും ഇന്നും പിന്തുടരുന്ന ആളാണ് ശാലു, അരവിന്ദാക്ഷ മേനോൻ എന്ന പ്രശസ്ത നർത്തകന്റെ കൊച്ചുമകളാണ് ശാലു മേനോൻ. വ്യക്തി ജീവിതത്തിൽ വളരെവലിയ പ്രതിസങ്ങികള തരണം ചെയ്ത ആളുകൂടിയാണ്. സിരിയൽ നടൻ സജി ജി നായരാണ് ശാലുവിന്റെ ഭർത്താവ്. എന്നാൽ അടുത്തിടെ തങ്ങൾ വിവാഹമോചിതരാകാൻ പോകുകയാണ് ഒരുമിച്ചുള്ള ജീവിതം ഒരു പരാജയമായിരുന്നു എന്നെല്ലാം ശാലു തുറന്ന് പറഞ്ഞിരുന്നു.

ശാലുവിന്റെ അന്നത്തെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. പ്രണയമൊന്നുമുണ്ടായിരുന്നില്ല, വളരെ യാദൃശ്ചികമായി നടന്ന വിവാഹമായിരുന്നു ഞങ്ങളുടേത്. ജയിലിലൊക്കെ കിടന്നതല്ലേ ആര് കല്യാണം കഴിക്കാനാണ്, ആര് വരാനാണ് എന്നൊക്കെ കരുതിയിരുന്നു. ആ സമയത്താണ് ഈ ആലോചന വരുന്നത്. അങ്ങനെ അത് നടന്നു. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നുവെന്ന് പിന്നെ മനസിലായി. കാരണം ഒരു കാരണവശാലും ഒത്ത് പോകാൻ കഴിയുന്നില്ല. അപ്പോള്‍ പിരിയുന്നതാണല്ലോ നല്ലത്.

എനിക്ക് ഇപ്പോൾ എല്ലാം എന്റെ നൃത്തമാണ്.  ഞാന്‍ ഡാന്‍സ് പരിപാടികള്‍ക്ക് പോകും, വെളുപ്പിനായിരിക്കും വരിക. അപ്പോള്‍ അദ്ദേഹം വീട്ടിൽ തനിച്ചാണ് ഉണ്ടാകുക. അങ്ങനെ പോകുന്നതിന്റെയൊക്കെ പ്രശ്‌നങ്ങള്‍ ആയിരുന്നു. എനിക്ക് ഈ പ്രൊഫഷന്‍ നിര്‍ത്താന്‍ പറ്റില്ല. ഡാന്‍സ് ഞാന്‍ ജീവിതം പോലെ കൊണ്ടു പോകുന്നതാണ്. അത് ഇട്ടെറിഞ്ഞ് പോകാനാകില്ല. ഡാന്‍സ് സ്‌കൂള്‍ ഇട്ട് അവിടെ പോയി നില്‍ക്കാനാകില്ല. ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നതാണ്, അന്ന് അതെല്ലാം അഡ്ജസ്റ്റ് ചെയ്യാവുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒത്ത് മുന്നോട്ട് പോകാൻ കഴിയുന്നില്ല എന്നുമാണ് ശാലു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചുകൊണ്ട് സജി നായർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതെയാകും. കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോള്‍ എല്ലാം പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളു. എന്റെ ശ്രദ്ധ ഇപ്പോള്‍ അഭിനയത്തിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ സമയമില്ല.

ഈ കഴിഞ്ഞ വർഷം എനിക്ക് ഏറെ പ്രസായങ്ങളാണ് സമ്മാനിച്ചത്. മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയതും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു എന്നും അദ്ദേഹം പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *