
ഞാനൊരു മുത്തച്ഛനായി ! സന്തോഷം പറഞ്ഞ് അറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല ! പങ്കുവെച്ച് നടൻ റഹ്മാൻ ! റുഷ്ദക്ക് ആശംസകളുമായി താരങ്ങൾ !
റഹ്മാൻ എന്നും മലയാളികളുടെ പ്രിയ നടനാണ്, അദ്ദേഹം ഒരുപാട് സിനിമകൾ മലയാളത്തിൽ മികച്ചതാക്കിയിരുന്നു. റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു. മലയാളത്തിനയെ ആദ്യം റോമാറ്റിക് ഹീറോ ആയിരുന്നു റഹ്മാൻ. ആ കാലത്ത് റഹ്മാൻ രോഹിണി ജോഡിയും കൂടാതെ റഹ്മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താര പദവിയിലേക്ക് കടന്നപ്പോൾ റഹ്മാൻ ആ സമയത്ത് അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കിലാകുകയായിരുന്നു.
മലയാളത്തിൽ ഒരു സമായത്ത് വലിയ താരമൂല്യം ഉണ്ടായിരുന്ന റഹ്മാൻ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് ചുവട് മാറ്റിയതോടെയാണ് മലയാളത്തിൽ വലിയൊരു ഗ്യാപ് വന്നത്. ഇപ്പോൾ ബോളിവുഡ് സിനിമയിൽ വരെ സജീവമായി നിൽക്കുകയാണ് റഹ്മാൻ. കച്ച് വംശജയായ മെഹ്റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. അതിൽ മൂത്ത മകൾ റുഷ്ദയുടെ വിവാഹം 2021 ഡിസംബർ മാസം നടന്നിരുന്നു.അല്‍താഫ് നവാബായിരുന്നു റുഷ്ദയെ വിവാഹം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയുള്‍പ്പടെ സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരായിരുന്നു താരവിവാഹത്തില്‍ പങ്കെടുത്തത്.

അത്യാഡംബരമായി നടന്ന വിവാഹ ചടങ്ങിൽ സൗത്തിന്ത്യൻ താരങ്ങൾ എല്ലാം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് റഹ്മാനും മകൾ റുഷ്ദയും പങ്കുവെച്ചിരിക്കുന്നത്. റുഷ്ദ. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ചത്. ബേബിഷവര്‍ സമയത്തെ ചിത്രത്തിനൊപ്പമായാണ് കുഞ്ഞതിഥി വന്നുവെന്നറിയിച്ചത്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു. ഞങ്ങള്‍ സുഖമായിരിക്കുന്നു എന്നുമായിരുന്നു റുഷ്ദ കുറിച്ചത്. ശ്വേത മേനോനുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കമന്റുകളുമായെത്തിയത്. റഹ്മാൻ തന്റെ സന്തോഷം എങ്ങനെ പറഞ്ഞ് അറിയിക്കണം എന്ന് അറിയില്ല എന്നും ഏറ്റവും മനോഹര നിമിഷമെന്നും റഹ്മാൻ പറയുന്നു.
തന്റെ മക്കൾക്കും സിനിമയോട് ഇഷ്ടമുണ്ട് എന്നും എന്നാൽ അവർ ഒരിക്കലും അവസരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലൊന്നുമല്ല, പക്ഷെ എന്തെങ്കിലും കിട്ടിയാല്‍ വിട്ടുകളയേണ്ടെന്ന നിലപാടിലാണ് ഇരുവരുമെന്നും അന്ന് റഹ്മാന് പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഹാര്‍ഡ് കോര്‍ ഫാനാണ് റുഷ്ദ. എന്നെങ്കിലും അങ്ങനെയൊരു അവസരം വരുമോയെന്ന് അന്ന് ചോദിച്ചപ്പോള്‍ എല്ലാം മുകളിലുള്ള ആളല്ലേ തീരുമാനിക്കുന്നതെന്നായിരുന്നു റഹ്മാന്റെ മറുപടി. റഹ്മാന്റെ ഭാര്യ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത് മ്യുസിഷ്യൻ എ ആർ റഹ്മാൻ ആണ്.
Leave a Reply