എന്റെ മകൾ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് അമ്മയാകാൻ പോകുന്നുയെന്നത് എനിക്ക് ആദ്യം ഉൾകൊള്ളാൻ കഴിഞ്ഞില്ല ! ഇപ്പോൾ ഇത് വേണ്ടായിരുന്നു എന്ന് തോന്നി ! റഹ്‌മാൻ പറയുന്നു !
മലയാളികൾക്ക് പ്രത്യേകിച്ച് ഒരു മുഖവുരയും വേണ്ടാത്ത ഒരു നടനാണ് റഹ്‌മാൻ. കരിയറിന്റെ തുടക്ക കാലത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. പക്ഷെ മലയാള സിനിമയിൽ ഉപരി അന്ന് അദ്ദേഹം അന്യ ഭാഷകളിലാണ് കൂടുതൽ ശ്രദ്ധ നേടിയത്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നത്. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.
പക്ഷെ മലയാളം വിട്ടു മറ്റു ഭാഷകൾ സജീവമായതോടെ അദ്ദേഹത്തിന്റെ താര പദവിക്ക് മലയത്തിൽ ഇടിവ് സംഭവിക്കുകയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് റഹ്‌മാൻ. തന്റെ മകളുടെ വിവാഹവും അതിനു ശേഷം തനിക്ക് പേരക്കുട്ടി ഉണ്ടായ സന്തോഷ വാർത്തകൾ എല്ലാം റഹ്‌മാൻ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴതാ റഹ്‌മാൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മകൻ ജനിച്ച സന്തോഷം റഹ്‌മാന്റെ മകൾ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു എങ്കിലും റഹ്‌മാൻ പോസ്റ്റ് ഒന്നും പങ്കുവെച്ചിരുന്നില്ല. ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലാണ് കൊച്ചുമകനൊപ്പമുള്ള ഫോട്ടോ റഹ്മാൻ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറലായി. അയാൻ റഹ്മാൻ നവാബ് എന്നാണ് കൊച്ചുമകന്റെ പേര്. നടന്റെ മകൾ റുഷ്ദയുടെ മകനാണിത്. 2021 ഡിസംബറിലാണ് റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബുമായുള്ള വിവാഹം നടന്നത്. അലീഷ എന്ന മകൾ കൂടി റഹ്മാനുണ്ട്. കൊച്ച് മകനൊപ്പമുള്ള ഫോട്ടോ പുറത്ത് വിട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റഹ്മാൻ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പറഞ്ഞാൽ മകളുടെ വിവാഹം കഴിഞ്ഞ് അവൾ ഇത്ര പെട്ടെന്ന് പ്രസവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വാർത്ത അറിഞ്ഞപ്പോൾ ശെരിക്കും ഞാനൊന്ന് ഞെട്ടി. പിന്നെ കുറെ കഴിഞ്ഞ് കുഴപ്പമില്ല, ഞാൻ സന്തോഷത്തിലായിരുന്നു. പക്ഷെ ഇത്ര നേരത്തെ വേണമായിരുന്നോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ഞാനിതെങ്ങനെ കൈകാര്യം ചെയ്യുമെന്ന്. ഇനി അതും കാണിച്ചാൽ അടുത്ത സംവിധായകൻ വല്ല മുത്തശ്ശന്റെ ക്യാരക്ടറുമായി വന്നാലോ എന്നൊക്കെ ഞാൻ പേടിച്ചിരുന്നു. എട്ട് മാസം വരെ പിടിച്ചിരുന്നു. പെരുന്നാൾ വന്നു. മോളും മോളുടെ ഭർത്താവും കൊച്ചിന്റെ ഫോട്ടോ പുറത്ത് വിട്ടു.
ശേഷം മകൾ എന്നോട് ചോദിച്ചു എന്താണ് കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്ന്. ഞാൻ പിന്നെ എന്താണ് പറയുക. ഞാനങ്ങ് പോസ്റ്റ് ചെയ്തു’ ഇൻഡസ്ട്രിയിൽ മമ്മൂക്കയും ഞാനുമാണ് ഗ്രാന്റ് ഫാദറായത്. അതിന്റെ വിഷമം എനിക്കുണ്ടെന്നും റഹ്മാൻ തമാശയോടെ പറഞ്ഞു. ഏതായാലും അപ്പുപ്പന്റെയും കൊച്ചുമകന്റെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Leave a Reply