കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് പറഞ്ഞ് അവൾ എന്നിൽ നിന്നും അകന്ന് പോയി ! അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു ! റഹ്‌മാൻ പറയുമ്പോൾ !

മലയാള സിനിമ രംഗത്ത് ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന നടനായിരുന്നു റഹ്മാൻ. മലയാളത്തിന്റെ ഭാവി സൂപ്പർ സ്റ്റാറായി അദ്ദേഹത്തെ എല്ലാവരും കണ്ടിരുന്നു. പക്ഷെ മലയാളത്തിൽ കൂടുതൽ ആ സമയത്ത് ആദ്ദേഹം അന്യ ഭാഷാ ചിത്രങ്ങൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയത്. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നത്‌. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു,  തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.

സിനിമ രംഗത്ത് തനിക്ക് ഉണ്ടായിരുന്ന വളരെ ശക്തമായ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു.  പക്ഷെ പിന്നീട് പലവിധ കാരണങ്ങൾക്കൊണ്ട് വേർപിരിഞ്ഞു. എന്റെ പ്രണയം വളരെ സീരിയസ് ആയിരുന്നു, ഞാൻ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിച്ച അവൾക്ക്  പിന്നീട് ഒരുപാട് മാറ്റം വന്നു. അവൾ അന്ന് അവളുടെ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞാണ് ഈ ബന്ധത്തിൽ‌ നിന്ന് പിന്നോട്ട് പോയത്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയിൽ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാൾ ഇനി വിവാഹം ഒന്നും വേണ്ടെ, ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്നൊക്കെ തീരുമാനിച്ച് സെന്റി അടിച്ച് നടന്നിരുന്നു.

അമല ആയിരുന്നു എന്റെ പ്രണയിനി. പരസ്പര സമ്മതത്തോടെ മാറിയതായിരുന്നില്ല. അവൾക്ക് ജീവിതത്തിൽ ഒരുപാട് മാറ്റം വന്നപ്പോൾ അവൾ‌ അവളുടെ കരിയറിനെ കുറിച്ചും മറ്റുമൊക്കെ പറഞ്ഞു. പിന്നെ അവൾ ഞാനുമായുള്ള പ്രണയത്തിൽ നിന്ന് പുറകോട്ട് പോകുക ആയിരുന്നു എന്നും റഹ്‌മാൻ പറയുന്നു. എന്നാൽ അത് ഭാഗ്യമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, കാരണം അല്ലെങ്കിൽ മെഹറുവിനെ എനിക്ക് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിന്ന് പൈസയുണ്ടാക്കണമെന്ന് കരുതി വന്നതല്ല. കല്യാണത്തിന് ശേഷമാണ് ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ച് തുടങ്ങിയത്.

ശേഷം എന്നെ മലയാള സിനിമയിലേക്ക്  വിളിക്കുമ്പോൾ ‍ഡേറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെ എന്നെ കുറിച്ച് മലയാള സിനിമ മേഖലയിൽ നെഗറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു, അത് ഞാൻ അറിഞ്ഞതുമില്ല, അതുകൊണ്ട് തന്നെ പലരും എന്റെ ഡേറ്റ് ചോദിക്കാൻ മടിച്ചു. അങ്ങനെ ഒക്കെ ഒരുപാട് പരാജയങ്ങൾ തനിക്ക് മലയാള സിനിമയിൽ സംഭവിച്ചു എന്നും റഹ്മാൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *