‘എ’ പടം ചെയ്യണം എന്നത് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ! അത് സഫലമായി ! പിന്നെ ഇത് പോ,ൺ സിനിമ ഒന്നും അല്ലല്ലോ ! വിമർശിക്കുന്നവരോട് സ്വാസിക പറയുന്നു !

മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകരിൽ ഒരാളായിരുന്നു ഭരതൻ, അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ്‌ ഭരതനും ഇപ്പോൾ സംവിധാന രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ചതുരം ഇപ്പോൾ തിയറ്ററിൽ റിലീസിനെത്തുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് സ്വാസികയും റോഷൻ മാത്യുവും ആണ്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സീരിയൽ സിനിമ രംഗത്ത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക. കൂടാതെ ഇതിനോടകം മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് സ്വാസിക.

ചിത്രത്തിൽ വളരെ ഗ്ലാമർ ആയിട്ടാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ട്രെയ്‌ലറും അതിലെ വാചകവും ഇതിനോടകം ഏറെ ശ്രദ്ധ നേടുകയും ഒപ്പം വിമർശനങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചതുരത്തിന്റെ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഇതൊരു  എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക്  അറിയാമായിരുന്നു. ചിത്രത്തില്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും, അതുകൊണ്ടുതന്നെ വേഷവിധാനം ഇങ്ങനെയൊക്കെ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഇങ്ങനെ ഉള്ള കഥാപാത്രം ചെയ്യുന്നത് അത്ര വലിയ തെറ്റായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല, സിനിമയുടെ കഥ മികച്ചതാണ്.  തന്റേത് നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ്. ഇത് ഞാൻ നോ പറഞ്ഞാൽ ഇത് മറ്റാരെങ്കിലും ഉറപ്പായും ചെയ്യും. അപ്പോള്‍ നഷ്ടം തനിക്ക് മാത്രമായിരിക്കുമെന്നും. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നും സ്വാസിക ചോദിക്കുന്നുണ്ട്. കൂടാതെ ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറയുന്നുണ്ട്, എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചു എന്നും വളരെ രസകരമായി സ്വാസിക പറയുന്നു.

സിനിമ എന്ന പ്രൊഫെഷനിലേക്ക് ആദ്യം വന്നപ്പോൾ ആദ്യമൊക്കെ ഞാനും പറഞ്ഞിരുന്നു കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്സ് ഇടില്ല എന്നൊക്കെ.. പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും തന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതെന്നും താരം പറയുന്നു. കൂടാതെ ട്രൈലറിൽ ‘ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ്’ എന്നൊരു ഡയലോഡ് പറയുന്നുണ്ട്, ആ ഡയലോഗ് കേട്ടിട്ട് വെറുതെ തെറ്റിധരിക്കാതെ ആ ഡയലോഗ് അവിടെ പറയുന്നതിന്റെ പ്രാധാന്യമാണ് നമ്മൾ തിരിച്ചറിയേണ്ടത് എന്നും. അമ്മക്ക് ലൊക്കേഷനിൽ വന്നപ്പോൾ എന്റെ ഡ്രസിങ് എല്ലാം കണ്ട് ആകെ ടെൻഷൻ ആയിരുന്നു എന്നും, ആദ്യം ഒ.ടി.ടി.യിൽ ആകുമെന്നാണ് പറഞ്ഞത്. അപ്പോൾ അത്ര ടെൻഷൻ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടിൽ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ടെൻഷൻ കൂടി എന്നും സ്വാസിക പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *