
‘ആരോഗ്യപൂര്‍ണരായ നല്ല ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ’ ! വിവാഹ ദിവസം സ്വാസികയെ അനുഗ്രഹിച്ച് സുരേഷ് ഗോപി !
മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. അടുത്തിടെ നടന്ന അദ്ദേഹത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ സിനിമ സീരിയൽ താരം നടി സ്വാസികയുടെ വിവാഹത്തിന് എത്തിയ സുരേഷ് ഗോപിയും അദ്ദേഹം അവർക്ക് നൽകിയ അനുഗ്രഹവുമാണ് ഏറെ ശ്രദ്ധ നേടുന്നത്. വേദിയിൽ എത്തിയ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ”ഞാന്‍ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ശബ്ദം പോലും പോയിരിക്കുകയാണ്. ആര്‍പ്പുവിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിര്‍ക്കെ അനുഭവിച്ച ഒരു അച്ഛനായിട്ടാണ് ഇപ്പോഴും ഞാന്‍ മുന്നോട്ട് പോകുന്നത്.”
സ്വാസി,കയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാമുണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത് എങ്കിലും പ്രായം നിഷ്‌കര്‍ഷിക്കുന്നതല്ലെങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് വളരെ സേഫാണ്. ചില ആളുകളൊക്കെ കച്ചയും കെട്ടി ഇറങ്ങിയിരിക്കുന്നതുകൊണ്ട് വളരെ സേഫ് ഇതാണ്. ”തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ആലോചിച്ചത്. സ്വാസിക കെട്ടിപിടിച്ചതിന് ഞാനാണ് കേസ് കൊടുക്കേണ്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതിന് ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂര്‍ണരായ നല്ല ഒരുപാട് കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാള്‍ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്. ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത് എന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ അദ്ദേഹം ഇത് പറയുമ്പോൾ നാണം കൊണ്ട് മുഖം പൊത്തുന്ന സ്വാസികയെ വിഡോയിൽ കാണാം, എന്നാൽ ഓ പിന്നെ നാണിച്ചു തള്ളിക്കളയുന്നുണ്ട്. വികൃതിയൊക്കെ ഞങ്ങൾക്ക് അറിയാം. അപ്പോൾ നല്ല ആരോഗ്യമുള്ള കുറെ കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം ഈ സമൂഹത്തിനാണ്. ഈ ലോകത്തിനാണ്. നല്ല പൗരന്മാരായിട്ട് ലോക നന്മയ്ക്കായി അവർ വളരട്ടെ എന്നും പറയുന്നു. മണ്ണിന്റെ എല്ലാ ഉത്പന്നങ്ങൾക്കും അത് ആവശ്യമാണ്. മണ്ണായിക്കോട്ടെ, മൃഗമായിക്കോട്ടെ മനുഷ്യൻ ആയിക്കോട്ടെ എന്തിനും സഹായം ചെയ്യുന്ന പൗരന്മാരായി ആ കുഞ്ഞുങ്ങൾ വളർന്നുവരണം. അതിനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്.
അ,തി,നു നിങ്ങൾ മറ്റു,മാർഗ്ഗങ്ങൾ ഒന്നും അവലംബിക്കരുത്. നിങ്ങൾക്കും നല്ല ഗുണങ്ങൾ നിറഞ്ഞ മക്കൾ ഉണ്ടാകട്ടെ. അവർ ഈ രാജ്യത്തിനും ലോകത്തിനും നല്ലത് ചെയ്യാൻ പോകുന്ന പൗരന്മാരായി വളർന്നു വരട്ടെ എന്നാണ് ആശംസിക്കാൻ ഉള്ളതെന്നും സുരേഷ് ഗോപി ആശംസിച്ചു.
Leave a Reply