
ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണ് ! സ്വാസിക വിവാഹിതയാകുന്നു ! സീരിയലിലെ നായകൻ ജീവിതത്തിലും നായകനാകുന്നു !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നദി സ്വാസിക. അതുപോലെ തന്നെ പല അഭിപ്രായങ്ങളുടെ പേരിൽ ഏറെ വിമര്ശിക്കപെടുകയും ചെയ്തിട്ടുള്ള സ്വാസിക, തന്റേതായ അഭിപ്രായങ്ങൾ എപ്പോഴും തുറന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോഴിതാ നടിയുടെ വിവാഹ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരന്‍. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം മോഡലിംഗിലും സജീവമാണ്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും പ്രേം ജേക്കബ് അഭിനനയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വാസികയുടേയും പ്രേമിന്റേയും പ്രണയ വിവാഹമാണ്. ജനുവരി 26 നാണ് വിവാഹം നടക്കുക. തിരുവനന്തപുരത്ത് വച്ചായിരിക്കും വിവാഹം നടക്കുക. പിന്നാലെ 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കും.
ഇതിന് മുമ്പ് ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയിൽ ഗോസിപ്പുകൾ വന്നിരുന്നു, എന്നാല ഇപ്പോഴിതാ സീരിയലിലെ നായകൻ തന്നെ ഇപ്പോൾ ജീവിതത്തിലും നായകനായി എത്തുകയാണ്. സ്വാസികയും പ്രേമും നേരത്തെ മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ അടുപ്പമാണ് പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസികയാകട്ടെ മൂവാറ്റുപുഴ സ്വദേശിയും.

വിവാഹം നമ്മുടെ പാരമ്പര്യം തുടങ്ങിയവയിൽ ഏറെ വിശ്വസിക്കുന്ന ആളാണ് താനെന്ന് സ്വാസിക ഇതിന് മുമ്പ് പലപ്പോഴും പറഞ്ഞിരുന്നു, എനിക്ക് ഭർത്താവായി വരുന്ന ആളിന്റെ കാല് തൊട്ട് തൊഴണം എന്നാണ് എന്റെ ആഗ്രഹം, സെറ്റ് മുണ്ട് ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ അങ്ങനൊരു സങ്കല്‍പ്പമാണ് തന്റേതെന്ന് സ്വാസിക പറഞ്ഞിരുന്നു. അതുപോലെ തന്നെ ഭര്‍ത്താവിനോട് കുറച്ച് ബഹുമാനത്തോടെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനസാണ് എനിക്ക്. അത് പഴഞ്ചന്‍ ചിന്തയാണോ എന്നൊന്നും എനിക്കറിയില്ല. എന്ന് വിചാരിച്ചിട്ട് ഞാന്‍ ഈ ലോകത്ത് ജീവിക്കന്‍ അര്‍ഹതയില്ലാത്തവളാണ്, മെന്റലാണ്, ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോയി വിടൂ എന്നൊക്കെ അടുപ്പമുള്ളവർ പറയാറുണ്ട് എന്നും സ്വാസിക പറയുന്നു.
അതുപോലെ വിവാഹം എല്ലവരുടെയും കാഴ്ചപ്പാടിൽ ഒരു പവിത്രവുമായ കാര്യമാണ് അതുപോലെ വിവാഹ മോചനവും പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്’. കാരണം പരസ്പരം പൊരുത്തപ്പെടാൻ സാദിക്കുന്നില്ല എന്ന് പൂർണ ബോധ്യമുള്ളവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്, അതിലൂടെ രണ്ടു വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത് എന്നും സ്വാസിക പറയുന്നു.
Leave a Reply