എനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണ് ! ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ ! സ്വാസിക പറയുന്നു !

മലയാള സിനിമ സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന സിനിമ സ്വാസികയുടെ  ഇതുവരെ  ഉണ്ടായിരുന്ന കരിയറിൽ വളരെ വലിയ ഹിറ്റായിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി തന്റെ അഭിപ്രയങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ്, അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ വിവാഹ ജീവിതത്തെ കുറിച്ച് സ്വാസിക പറഞ്ഞ പല കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു തനിക്ക് തന്റെ ഭർത്താവിന്റെ കാല് തൊട്ട് വണങ്ങുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ് എന്ന് സ്വാസിക പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടൻ നിരഞ്ജൻ നായരുടെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സ്വാസിക. ഞാൻ എന്റെ ഒരു ഇഷ്ടമാണ് പറഞ്ഞത്, എനിക്ക് ഭർത്താവായി വരുന്ന ആളിന്റെ കാല് തൊട്ട് തൊഴണം എന്നാണ് എന്റെ ആഗ്രഹം, എന്നാൽ ഞാനിത് പറഞ്ഞപ്പോൾ പറ്റില്ലെന്നാണ് ആളുകൾ പറയുന്നത് എന്ന് സ്വാസിക പറഞ്ഞപ്പോൾ നിരഞ്ജന്റെ ഭാര്യ പറയുന്നുണ്ട്, സ്വാസികയുടെ ഈ പ്രസ്താവന കണ്ടപ്പോള്‍ മുതല്‍ നിരഞ്ജനും ഇതുപോലെ തന്നോട് പറഞ്ഞതായി ഭാര്യ ഗോപിക പറയുന്നു. ‘അവളെ കണ്ട് പഠിക്ക്, നീ ഇന്നുവരെ എന്റെ കാലില്‍ പിടിച്ചുണ്ടോ.. എന്നൊക്കെ..

ഇതെല്ലാം ആണുങ്ങൾക്ക് ഇഷ്ടമുള്ള കാര്യമാണ് എന്നാണ് സ്വാസികയുടെ അഭിപ്രായം. ഇതിനോട് നിരഞ്ജന്റെ ഭാര്യ പ്രതികരിച്ചത്, സെറ്റ് മുണ്ട് ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ അങ്ങനൊരു സങ്കല്‍പ്പം തനിക്കുണ്ടായിരുന്നു, എന്നാൽ ഞാനൊന്ന് ചോദിക്കട്ടെ, ഇതേ മുടിയിൽ നിന്നും ഒരു ചെറിയ മുടി ആഹാരത്തിൽ വീണാൽ എന്തായിരിക്കും അവസ്ഥ. ഭക്ഷണത്തില്‍ മുടി കണ്ടാല്‍ കരണക്കുറ്റിയ്ക്ക് അടിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉള്ള നാടാണ് നമ്മുടേതെന്നും ഗോപിക പറയുന്നുണ്ട്.

എനിക്കെന്തോ അങ്ങനെ ആഗ്രഹം ഉണ്ട്, എന്ന് കരുതി എന്റെ ‘അമ്മ രാവിലെ എഴുനേറ്റ് അച്ഛന്റെ കാല് തൊട്ടു തൊഴുന്ന ആളൊന്നുമല്ല, അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവ് ആയാലും കൂടെയുള്ള ആരോടാണെങ്കിലും എന്തെങ്കിലും എടുത്ത് കൊണ്ട് വരാന്‍ പറയാറില്ല. അതൊന്ന് എടുത്ത് തരാമോ എന്നേ ചോദിക്കൂ.. ഭര്‍ത്താവിനോട് ആണെങ്കിലും കുറച്ച് ബഹുമാനത്തോടെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനസാണ് എനിക്ക്. അത് പഴഞ്ചന്‍ ചിന്തയാണോ എന്നൊന്നും എനിക്കറിയില്ല. എന്ന് വിചാരിച്ചിട്ട് ഞാന്‍ ഈ ലോകത്ത് ജീവിക്കന്‍ അര്‍ഹതയില്ലാത്തവളാണ്, മെന്റലാണ്, ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോയി വിടൂ… എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനാണ് ഇതൊക്കെ കേള്‍ക്കേണ്ടി വന്നതെന്നും സ്വാസിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *