
സുകുമാരന്റെ ആ ഒരു ആഗ്രഹം മാത്രം നടന്നില്ല ! ഒരാളിന്റെ അഹങ്കാരം ഞാൻ ആദ്യമായി ആസ്വാധിക്കുന്നത് അന്നാണ് ! ബാലചന്ദ്ര മേനോൻ പറയുന്നു !
മലയാള സിനിമക്ക് നിരവധി സംഭാവനകൾ നൽകിയ ആളാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. അതുപോലെ തന്നെ അദ്ദേഹം നിരവധി നായികമാരെയും മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം നടൻ സുകുമാരനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുകുമാരനുമായി താൻ പിണങ്ങിയതും ശേഷം ആ പിണക്കം മാറിയതും എല്ലാമാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരിക്കല്‍ സുകുമാരന്‍ എന്നില്‍ നിന്നും ഒന്ന് അകന്നിരുന്നു. അദ്ദേഹത്തിന്റെ പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ സിനിമകളില്‍ നിന്നും സുകുമാരനെ ഒഴിവാക്കിയിരുന്നു. അങ്ങനെ ഒരിക്കൽ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഞാന്‍ ‘അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അവിടേക്ക് വളരെ യാദൃശ്ചികമായിട്ട് അപ്പുറത്തെ കോട്ടേജില്‍ സുകുമാരനും സംവിധായകന് മോഹനനുമൊക്കെ ചേര്‍ന്ന് ഒരു ചെറിയ പാര്‍ട്ടി നടത്തുകയായിരുന്നു അവരുടെ ഒപ്പം മല്ലികയുമുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഇരിക്കുന്നിടത്തേക്ക് സുകുമാരൻ വന്നു, പുതിയ പദത്തിന്റെ എഴുത്താണോ എന്ന് തിരക്കിക്കൊണ്ടാണ് അദ്ദേഹം വന്നത്. ഞാൻ അതേ എഴുത്തുകായണ് എന്ന് മറുപടിയും കൊടുത്തു, നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ എന്നായി അടുത്ത ചോദ്യം… അപ്പോൾ ഞാൻ പറഞ്ഞു കഥാപാത്രമൊക്കെയുണ്ട്. പക്ഷെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ല. അത് ഞാന്‍ മനപ്പൂർവം തന്നെ കൊള്ളിച്ചു പറഞ്ഞതാണ്. ഉടനെ അയാൾ വീണ്ടും പറഞ്ഞു ആശാന് എനിക്ക് എന്തോ തരുമെന്ന് പറ. സുകുമാരനല്ല, ആ കഥാപാത്രത്തിനാണെങ്കില്‍, അത് ചെയ്യുന്ന ആളിന് ഞാന്‍ പതിനായിരം രൂപ കൊടുക്കും എന്ന് പറഞ്ഞു.
ഞാൻ കരുതിയത് അയാൾ അപ്പോൾ തന്നെ ഇട്ടിട്ട് പോകുമെന്നായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കുഴപ്പമില്ല ആശാനേ.. നമുക്ക് അതങ്ങു ചെയ്തുകളയാം എന്നാണ് പറഞ്ഞത്. എനിക്കു വിശ്വസിക്കാനായില്ല. പതിനായിരം രൂപയ്ക്ക് സുകുമാരന്‍ അഭിനയിക്കുമെന്നോ.. നമുക്ക് ചെയ്തുകളയാമെന്ന് എന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരന്‍ മന്ദഹസിച്ചു. എന്നിട്ട് ഉടൻ തന്നെ പറഞ്ഞു ‘ആ കാശിന് എന്റെ പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേ എന്ന്’. സത്യത്തിൽ ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.
അന്നാദ്യമായിട്ടാണ് ഒരാളിന്റെ അഹങ്കാരം ഞാൻ ആസ്വദിക്കുന്നത്. അതുപോലെ തന്നെ സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം ഒരു സംവിധായകന് ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരന്‍ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോന് പറയുന്നു…
Leave a Reply