സുകുമാരൻ എല്ലാവരുടെയും മുന്നിൽ വെച്ച് സുരേഷ് ഗോപിയെ അപമാനിച്ചു ! അവസാനം മാപ്പ് പറഞ്ഞ് തിരികെ കൊണ്ടുവന്നു ! വിജി തമ്പി പറയുമ്പോൾ !

മലയാള സിനിമ രംഗത്ത് ഏറെ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള ആളാണ് സംവിധായകൻ വിജി തമ്പി. 1989 ൽ പുറത്തിറങ്ങിയ ‘ന്യൂ ഇയർ’ എന്ന സിനിമയിലെ അനുഭവങ്ങളാണ് വിജി തമ്പി പങ്കുവെച്ചത്. സുരേഷ് ​ഗോപി അന്ന് സിനിമാ രം​ഗത്ത് തുടക്കക്കാരനാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സിനിമയിൽ സുരേഷ് ഗോപി ചെയ്ത വേഷം ആദ്യം സുകുമാരൻ ചെയ്യാൻ ആഗ്രഹിച്ച വേഷമായിരുന്നു.

പക്ഷെ പ്രായം കൊണ്ട് ആ കഥാപാത്രം ചേരില്ല എന്ന് ഞാൻ പറഞ്ഞു, അതൊക്കെ നിനക്ക് തോന്നുന്നതാണ്, നമ്മൾ അഭിനയിച്ച് കാണിച്ച് കൊടുക്കില്ലേ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും താൻ സമ്മതിച്ചില്ലെന്ന് വിജി തമ്പി ഓർത്തു. ‘സുകുവേട്ടൻ നിരാശനായി പോയെങ്കിലും ആ സിനിമയിൽ മറ്റൊരു കഥാപാത്രം അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രി ക്ലെെമാക്സ് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. സുകുവേട്ടനും സിദ്ദിഖും കുഞ്ചനും പൊലീസ് ഓഫീസറാണ്. ഉർവശിയും ജയറാമും നിൽക്കുന്നുണ്ട്. പിടിക്കപ്പെട്ടു എന്ന് മനസിലായി സുരേഷ് ​ഗോപിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന സീൻ’

സുരേഷിന് ഒരുപാട് പെർഫോം ചെയ്യാനുള്ള വകയുണ്ട്, വലിയ ഡയലോഗ് ഒക്കെയുള്ള സീനായിരുന്നു. അങ്ങനെ ആറ് റിഹേഴ്സലായി. സുരേഷേ നമുക്ക് എടുക്കാമെന്ന് ഞാൻ പറഞ്ഞു. രാത്രി രണ്ടര മണിയായി. എനിക്കൊരു റിഹേഴ്സൽ കൂടെ വേണം. അവസാനം എല്ലാവർക്കും ദേഷ്യമായി. പക്ഷെ സുരേഷിന് വീണ്ടും നന്നാക്കണമെന്ന ത്വര’. പക്ഷെ ഇത് കേട്ടതും സുകുവേട്ടൻ ദേഷ്യപ്പെട്ടു. ഇവനാരിത്, കുറേ നേരമായല്ലോ ഉണ്ടാക്കാൻ തുടങ്ങിയിട്ട്.. ഇവനാര് ശിവാജി ​ഗണേശനോ, എന്ന് സുകുവേട്ടന്റെ വായിൽ നിന്ന് അബദ്ധത്തിൽ വീണു. അടുത്തത് ഞാൻ കാണുന്നത് പൊട്ടിക്കരയുന്ന സുരേഷ് ​ഗോപിയെയാണ്. പൊട്ടിക്കരഞ്ഞ് കൊണ്ട് അടുത്ത മുറിയിലേക്ക് പോയി.

ഷൂട്ടിംഗ് നിന്ന് ആകെ കുളമായി, എന്നാൽ ഉർവശി ജയറാം ഒക്കെ നിൽക്കുവാൻ അവർക്ക് തിരക്കുള്ള ടൈം കൂടിയായിരുന്നു, എന്നാൽ സുകുവേട്ടനുമായി നല്ല അടുപ്പമുള്ളയാളാണ് കുഞ്ചൻ. ഡാ, സുകൂ, നീ എന്ത് പോക്രിത്തരമാണ് കാണിച്ചത്, നീ മലയാളത്തിലെ വലിയ ആക്ടറാണ്, നീ പുതിയ പയ്യനോട് മോശമായി പെരുമാറിയില്ലേ എന്ന് അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. പോയി മാപ്പ് പറയാൻ പറഞ്ഞു. അവസാനം സുകുവേട്ടൻ സുരേഷ് ​ഗോപിയുടെ കട്ടിലിരുന്ന് ക്ഷമിക്കെടാ, എന്നൊക്കെ പറഞ്ഞ് എണീപ്പിച്ചു.. അവസാനം കണ്ണാെക്കെ തു‌‌ടച്ച് മേക്കപ്പൊക്കെ ടച്ച് ചെയ്ത് വീണ്ടും സുരേഷ് ​ഗോപി അഭിനയിച്ചു, ഗംഭീരമായി സുരേഷ് ​ഗോപി ക്ലെെമാക്സ് അഭിനയിച്ചെന്നും സുകുമാരൻ സുരേഷിനെ കെട്ടിപ്പിടിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞെന്നും വിജി തമ്പി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *