ചെയ്യുന്ന സിനിമകളുടെ പ്രതിഫലം പോലും കൃത്യമായി വാങ്ങാത്ത ആളായിരുന്നു സോമൻ ! പക്ഷെ സുകുമാരൻ അങ്ങനെ ആയിരുനില്ല ! കുഞ്ചൻ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന രണ്ടു നടന്മാർ ആയിരുന്നു സോമനും സുകുമാരനും. രണ്ടുപേരും ഇന്ന് നമ്മളോടൊപ്പമില്ല. ഇപ്പോഴിതാ നടൻ കുഞ്ചൻ ഇരു താരങ്ങളെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുകുമാരൻ എല്ലാ കാര്യങ്ങളിലും വളരെ കൃത്യനിഷ്ഠ ഉള്ള ആളായിരുന്നു. അതുപോലെ തന്നെ സുകുമാരൻ പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ പ്രതിഫലം വളരെ കൃത്യമായി വാങ്ങിയിരുന്നു, ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെതിരുനില്ല.

അദ്ദേഹം ഒരു പൈസ വെറുതെ കളയില്ല. എന്നാൽ വിട്ടുവീഴ്ച ചെയ്യേണ്ട ഇടത്ത് അദ്ദേഹം അത് ചെയ്യാറുമുണ്ട്.  പക്ഷെ സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങില്ല. തരുന്നെങ്കിൽ വാങ്ങിക്കും, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു.  ഒരു പ്രത്യേക സ്വഭാവമുള്ള ആളായിരുന്നു സോമൻ, അദ്ദേഹത്തിന് വളരെ പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാല്‍ അദ്ദേഹം തന്റെ തലയില്‍ ഇരിക്കുന്ന വിഗ് ഊരി  എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വെയ്ക്കുകയും ചെയ്യും.

പക്ഷെ അത് ആ കുറച്ച് നേരത്തേക്ക് മാത്രമാണ് ആ ദേഷ്യം നിലനിൽക്കുന്നത്. ശേഷം ആരോടാണോ ആ പാവം ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്‌. സാരമില്ലടാ, പോട്ടെ. നീ ക്ഷമിക്ക് ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് അവർക്ക്  500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ചിലര്‍ ഇത് മുതലെടുത്തിട്ടുമുണ്ട്, ഈ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു.  അവസാന നിമിഷം വെന്റിലെറ്ററില്‍ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *