അവൻ ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു ! ഞങ്ങളുടെ ആ ആത്മബന്ധത്തിന്റെ ആഴം വാക്കുകൾക്ക് അതീതം ! സോമനെ കുറിച്ച് കമൽ ഹാസൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് നടൻ എം ജി സോമൻ. അദ്ദേഹത്തിന്റെ വിയോഗം സിനിമ ലോകത്തിന് ഒരു തീരാനഷ്ടമാണ്. പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും.

ഇപ്പോഴിതാ സോമനെ കുറിച്ച് അദ്ദേഹത്തിന്റെ ആത്മാർത്ഥ സുഹൃത്തും ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായകനുമായ കമൽ ഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കമലിന്റെ വാക്കുകൾ ഇങ്ങനെ, സോമൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. കൂടാതെ എന്റെ മൂത്ത സഹോദരനെ പോലെ ആയിരുന്നു. നിരവധി തവണ ഞാൻ സോമന്റെ വീട്ടിൽ പോയിട്ടുണ്ട്. സോമനുമായി എടാ പോടാ ബന്ധമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്‍കാതിരുന്നതില്‍ വിഷമം തോന്നിയെന്നും കമല ഹാസന്‍ പറയുന്നു.

അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആ ,മനസ് തന്നെയാണ്..  വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. കരിയറിന്റെ തുടക്ക സമയത്ത്  ഷൂട്ടിംഗ് സെറ്റുകളിൽ  സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും,  ഒപ്പം തന്നെ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു. സോമന്റെ മകൻ സജി സോമൻ വേദിയിൽ എത്തിയിരുന്നു,  ആ നിമിഷത്തിൽ സജിയുടെ വാക്കുകൾ ഇങ്ങനെ, അച്ഛന്‍ സുഖമില്ലാതിരുന്ന സമയത്ത് കമല്‍ ഹാസന്‍ സഹായിച്ചതിനെ കുറിച്ചും മകന്‍ സജി ഈ അവസരത്തില്‍ പറഞ്ഞു. സഹായിക്കുക മാത്രമല്ല ഹോസ്പിറ്റലിലേയ്ക്ക് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവെന്നും സോമന്റെ മകൻ സജി പറയുന്നു.

കൂടാതെ സോമനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ, എനിക്ക് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന സോമേട്ടനെയായിരുന്നു ഇഷ്ടം. അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടാണ് ​ഗായത്രിയിലേക്ക് സോമേട്ടന് ക്ഷണം വരുന്നത്. ഞാൻ സോമേട്ടനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പോയി താമസിക്കുമായിരുന്നു. അപ്പോൾ കമൽഹാസൻ വരുന്നുവെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ എന്നെ അവിടുന്ന് പാക്ക് ചെയ്യും. കൂടെ നിൽക്കാൻ സമ്മതിക്കില്ല. ഇവരൊരുമിച്ച് ഒരു റൂമിൽ താമസിച്ച് ഭയങ്കര കൂട്ടായിരിക്കും. അതിനാൽ എനിക്ക് കമലഹാസനോട് ദേഷ്യമാണ്. എനിക്ക് സോമേട്ടനൊപ്പം ഇരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും സുജാത പാരായുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *