താരപുത്രന്മാർ അരങ്ങുവാഴാൻ ഭാഗ്യവും കൂടിവേണം ! അച്ചന്മാരുടെ വഴിയേ എത്തിയെങ്കിലും വിജയിക്കാതെ പോയവർ !

ഇന്ന് താരപുത്രന്മാർ സിനിമ ലോകം അടക്കി വാഴുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ദുൽഖർ ആയാലും, പ്രണവ്, കാളിദാസ്, അർജുൻ അശോകൻ, ഗോകുൽ സുരേഷ് അങ്ങനെ നീളുന്നു… എന്നാൽ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ സൂപ്പര്‍സ്റ്റാര്‍ ആകും എന്ന് പറയുന്നത് വിഡ്ഡിത്തമാണ്. കഴിവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ സിനിമ എന്ന വലിയ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ഞാന്‍ സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന് പറഞ്ഞ് വന്ന പലരും ഇന്ന് എവിടെയാണെന്ന് പോലും അറിയില്ല. അതേ സമയം വിജയിച്ചവരില്ല എന്നല്ല. പക്ഷെ മലയാള സിനിമയിൽ സിംഹാസനം നഷ്ടപെട്ട താരപുത്രന്മാരും ഉണ്ട്…

അതിൽ അദ്ദേഹം പറയേണ്ടത് മലയാള സിനിമ ചരിത്രത്തിലെ അനശ്വര നടൻ, പ്രേം നസീർ. നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകന്‍ ഷാനവാസ് ‘രാജാവിന്റെ മകന്‍’ എന്ന വിശേഷണവുമായിട്ടാണ് അദ്ദേഹം  സിനിമാ ലോകത്ത് എത്തിയത്. ബാലചന്ദ്ര മേനോനാണ് പ്രേമ ഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെ ഷാനവാസിനെ പരിചയപ്പെടുത്തിയത്. അതിനു ശേഷവും  ഒരുപാട്  ചിത്രങ്ങള്‍ അഭിനയിച്ചെങ്കിലും പ്രേം നസീറിന്റെ പിന്‍ഗാമി ആകാനോ താരമൂല്യം നേടാനോ, ആ പേര് നിലനിർത്തി കൊണ്ടുപോകാനോ ഷാനവാസിന് സാധിച്ചിരുന്നില്ല.

അതുപോലെ കെ ടി ഉമ്മർ. ഒരു സമയത്ത് മലയാള സിനിമയിലെ സുന്ദരൻ വില്ലൻ എന്ന പേരിൽ അറിയപ്പെട്ട ആളാണ് ഉമ്മർ. കണ്ണാരം പൊത്തി പൊത്തി എന്ന ചിത്രത്തിലൂടെയാണ് ഉമ്മറിന്റെ പുത്രന്‍ റഷീദ് ഉമ്മര്‍ സിനിമയിൽ  അരങ്ങേറ്റം കുറിച്ചത്. ഒരു വടക്കന്‍ വീരഗാഥയിലെ കണ്ണപ്പനുണ്ണി എന്ന കഥാപാത്രം ഏറെ  ശ്രദ്ധക്കപ്പെട്ടെങ്കിലും പക്ഷെ ആ വിജയം  മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.

അതുപോലെ മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമ ലോകത്ത് നടനായും വില്ലനായും തിളങ്ങി നിന്ന അനശ്വര നടന്മാരിൽ ഒരാളായിരുന്നു സോമൻ. എകെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് സോമന്റെ മകന്‍ സജി സോമന്റെ രംഗ പ്രവേശം. തുടര്‍ന്നും ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സോമന്റെ അഭിനയ ചാതുര്യം പ്രകടിപ്പിയ്ക്കാനോ, ആ പേര് നിലനിര്‍ത്താനോ മകൻ സജിക്ക് സാധിച്ചിരുന്നില്ല.

അതുപോലെ മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ നടി ഷീല. മലയാള സിനിമ പിച്ചവെച്ച് നടക്കാൻ തുടങ്ങിയത് മുതല്‍ കൂടെയുള്ള നടിയാണ് ഷീല. നിത്യ ഹരിത നായകനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് വരെ നേടി. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെ താഹയാണ് ഷീലയുടെ മകന്‍ വിഷ്ണുവിനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമെല്ലാം ഭാഗ്യം പരീക്ഷിച്ചെങ്കിലും താരപുത്രന് എങ്ങും എത്താന്‍ കഴിഞ്ഞില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *